വിവാഹം മുടങ്ങി, നടുറോഡിൽ വാഹനം കത്തിച്ച് ആകാശത്തേക്ക് വെടിയുതിർത്ത് യുവാവിന്റെ അഴിഞ്ഞാട്ടം !

വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (17:48 IST)
മഥുര: തിരക്കേറിയ റോഡിൽ വാഹനം കത്തച്ച് ഭീകരാന്തരീക്ഷൻ സൃഷ്ടിച്ച് യുവാവും പെൺസുഹൃത്തും. ഉത്തർപ്രദേശിലെ മഥുരയിൽ ബുധനാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവാവും പെൺസുഹൃത്തും നടുറോട്ടിൽ വാഹനം നിർത്തി വാഹനത്തിന് തീയിടുകയും, കയ്യിലുണ്ടായിരുന്ന തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയുമായിരുന്നു. സ്വന്തം വാഹനത്തിന് തന്നെയാണ് യുവാവ് തീയിട്ടത്.
 
സംഭവത്തിൽ ഇരുവരെയും ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ശുഭം ചൗധരി എന്ന യുവാവാണ് നടുറോഡിൽ ആക്രമണം അഴിച്ചുവിട്ടത് എന്ന് പൊലീസ് വ്യക്തമാക്കി. റിഫൈനറി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് ഇയാൾ. റോഡിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നിലെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. ഒപ്പമുണ്ടായിരുന്ന യുവതി, സഹോദരിയാണ്, ഭാര്യയാണ്, ബിസിനസ് പങ്കാളിയാണ് എന്നെല്ലാം ഇയൾ പല തവണ മൊഴി മാറ്റി പറയുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്.
 
പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും പൊലീസ് സംശയിക്കുന്നു. വാഹനം കത്തിക്കുമ്പോഴും ആകാശത്തേക്ക് വെടിയുതിർക്കുമ്പോഴും ഇയാൾ അഴിമതിയെ കുറിച്ച് ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന യുവതിയുമായുള്ള അടുപ്പത്തെ തുടർന്ന് നവംബറിൽ നടക്കാനിരുന്ന യുവാവിന്റെ വിവാഹം മുടങ്ങിയിരുന്നതായും ഇതോടെ ശുഭം ചൗധരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനധികൃതമായി തോക്ക് കൈവഷം വച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.  

ഇമേജ് ക്രഡിറ്റ്സ്: എഎൻഐ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍