വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെക്കൂട്ടാൻ അനുവദിക്കണമെന്ന് വിരാട് കോഹ്‌ലി

ഞായര്‍, 7 ഒക്‌ടോബര്‍ 2018 (12:47 IST)
ഡൽഹി: വിദേശ പ്രയടനങ്ങൾക്കായി പോകുമ്പോൾ ഭാര്യമാരെ കൂടെകൂട്ടാനുള്ള അനുമതി ഇന്ത്യൻ താരങ്ങൾക്ക് നൽകണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. പരമ്പര അവസാനിക്കുന്നതു വരെ ഭാര്യമാരെ കൂടെ കൂട്ടാൻ അനുമതി നൽകണമെന്ന് കൊഹ്‌ലി ബി സി സി ഐയോട് ആവശ്യപ്പെട്ടു. 
 
സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയെ ബി സി സി ഐ ഇക്കാര്യം അടിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഉന്നതാധികാര സമിതി നിയമ മാറ്റണം എന്ന് ഇന്ത്യൻ ടീം മാനേജർ സുനിൽ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു എന്നും എന്നാൽ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകില്ല എന്നുമാണ് റിപ്പോർട്ടുകൾ 
 
ബി സി സി ഐയുടെ പുതിയ ബോഡി നിലവിൽ വന്ന ശേഷം മാത്രമേ വിഷയത്തിൽ നടപടിയുണ്ടാകു എന്നാണ് സൂചന. നിലവിൽ രണ്ടാഴ്ച മാത്രമാണ് താരങ്ങൾക്കും മറ്റ് ജീവനക്കാർക്കും വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ കൂടെ കൂട്ടാനാവുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍