‘ഫുൾ കൊടുക്കല്ലേടീ...’- പിഞ്ചുമനസിലെ നന്മ; മഴക്കെടുതിയിലെ കാഴ്ചകൾ

വ്യാഴം, 15 ഓഗസ്റ്റ് 2019 (13:07 IST)
പെരുന്നാളിന് കിട്ടിയ പണമെല്ലാം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി കൊച്ചുകുട്ടികൾ. ‘മലബാറിന് ഒരു കൈത്താങ്ങി’ല്‍ നല്‍കാനെത്തിയ ചേച്ചിയെയും കുഞ്ഞനിയനേയും നെഞ്ചോട് ചേർത്തു പിടിക്കുകയാണ് മലയാളികൾ. 
 
ആലുവ തായിക്കാട്ടുകരയിലെ കളക്‌ഷൻ സെന്ററിലാണ് കുരുന്നുകൾ സ്വന്തം ചെറുസമ്പാദ്യവുമായി എത്തിയത്. അനുജൻ തന്റെ കൈയ്യിലുണ്ടായിരുന്ന നോട്ടുകൾ അവിടെയുള്ളവരെ ഏൽപ്പിച്ചു. കൈയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്നും ചില്ലറത്തുട്ടുകൾ ചേച്ചിയും പെറുക്കിയിട്ട് തുടങ്ങി. 
 
അവസാന ചില്ലറത്തുട്ടും മേശപ്പുറത്തിട്ട ചേച്ചിയോട് എല്ലാ നിഷ്കളങ്കതയോടും കൂടി അനിയൻ പറഞ്ഞതിങ്ങനെ – ‘എടീ ഫുൾ കൊടുക്കല്ലേടീ...’. നിഷ്കളങ്കമായ അനിയന്റെ പറച്ചിൽ സന്തോഷത്തോടെയാണ് കൂടെ നിന്നവർ ഏറ്റെടുത്തത്. അവിടെ കൂടിയിരുന്നവരിൽ ചിരിപരത്തി. തന്റെ കൈയിൽ കൊള്ളാവുന്ന ചില്ലറത്തുട്ടുകൾ മാത്രം അവൻ പെറുക്കി ചേച്ചിയുടെ ബാഗിലിട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍