തെരഞ്ഞെടുപ്പ് സമയത്ത് കള്ളനോട്ട് വ്യാപകമായോ? 200 രൂപയുടെ കള്ളനോട്ട് പിടികൂടി!

വ്യാഴം, 28 മാര്‍ച്ച് 2019 (19:35 IST)
തെരഞ്ഞെടുപ്പ് സമയത്ത് പണമൊഴുകുന്നത് ഇപ്പോള്‍ ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. കള്ളപ്പണവും കള്ളനോട്ടും പാറിക്കളിക്കുന്ന സമയമാണ് അത്. അതുകൊണ്ടുതന്നെ ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വളരെ കര്‍ശനമായ നടപടികളാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.
 
എന്നിരുന്നാലും പണത്തിന്‍റെ ഒരു കളി തെളിഞ്ഞും മറഞ്ഞും ഈ തെരഞ്ഞെടുപ്പിലും വ്യക്തമാണ്. വടക്കന്‍ താനെയില്‍ 200 രൂപയുടെ കള്ളനോട്ട് പിടികൂടിയതാണ് പുതിയ ഒരു സംഭവം. പഞ്ചായത്തില്‍ വീട്ടുകരം അടയ്ക്കാനെത്തിയ ആള്‍ 200 രൂപയുടെ കള്ളനോട്ടാണ് കൈമാറിയതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
 
നോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തിനുമുകളില്‍ വാട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥ നോട്ടിനേക്കാള്‍ 2 മില്ലിമീറ്റര്‍ വലിപ്പക്കുറവും ഈ നോട്ടിന് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും തങ്ങളുടെ കൈവശമെത്തിച്ചേരുന്ന നോട്ടുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍