ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്‌റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന് സിനിമ, സീരിയൽ പ്രവർത്തകരുമായി അടുത്തബന്ധമെന്ന് പൊലീസ്.
അശ്വതിയുടെ പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റില്‍ ഏതാനും സിനിമ, സീരിയൽ പ്രവർത്തകര്‍ സ്ഥിരം സന്ദർശകരായിരുന്നു. മയക്കുമരുന്ന് പാര്‍ട്ടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിക്കുന്നത്.
അശ്വതിയുടെ ഫ്ലാറ്റില്‍ എത്തിയിരുന്നവര്‍ക്ക് സംസ്ഥാനത്തെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗോവയിലും ബെംഗ്ലൂരിലും നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഈ സ്ഥലങ്ങളില്‍ പതിവായി പോകാറുണ്ടായിരുന്നു.
അശ്വതിയുടെ ഫോണില്‍ നിന്നും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തി. കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനെയാണ് ആവശ്യക്കാരെ നടി കണ്ടെത്തിയിരുന്നത്.