ആറടി നീളമുള്ള മൂർഖൻ അകത്താക്കിയത് 15ഓളം കോഴിക്കുഞ്ഞുങ്ങളെ !

തിങ്കള്‍, 15 ജൂലൈ 2019 (13:45 IST)
പുന്നേക്കാട് വെളിയേച്ചാലിലാണ് സംഭവം. വർഗീസ് എന്നയാൾ വളർത്തിയിരുന്ന കരിങ്കോഴി കുഞ്ഞുങ്ങളെ ഒരോ ദിവസം ചെല്ലുംതോറും കാണാതാവാൻ തുടങ്ങി. മുട്ടയും കാണാതായിരുന്നു. കള്ളൻമാൻ മൊഷ്ടിച്ച് കൊൺറ്റുപോവുകയാണ് എന്നാണ് ആദ്യം വർഗീസ് കരുതിയത്. എന്നാൽ രാത്രി കോഴികളുടെ ഒച്ച കേട്ട് കൂടിനരികിൽ എത്തിയതോടെയാണ് രാത്രിയിൽ മൂർഖൻ വന്ന് കോഴിക്കുഞ്ഞുങ്ങളെ അകത്താക്കുകയായിരുന്നു എന്ന് വ്യക്തമായത്.
 
ഇതോടെ ബന്ധുവും പാമ്പ് പിടുത്തത്തിൽ വിദഗ്ധനുമായ മാർട്ടിനെ വർഗീസ് വിളിച്ചു വരുത്തി. കൂട്ടിൽ നിന്നും മാർട്ടിൻ പാമ്പിനെ പിടികൂടുകയും ചെയ്തു. പാമ്പ് ഇരവിഴുങ്ങി കിടക്കുകയായിരുന്നതിനാലാണ് വേഗത്തിൽ പിടികൂടാൻ സാധിച്ചത്. പിടികൂടിയ പാമ്പിനെ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കൂട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍