പ്രമേഹവും വൈറ്റമിന്‍ ഡിയും

പ്രമേഹവും വൈറ്റമിന്‍ ഡിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അടുത്തിടെ നടത്തിയ പഠന പ്രകാരം കുട്ടികള്‍ക്ക് വൈറ്റമിന്‍ ഡി നല്‍കുന്നത് പിന്നീട് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തിയത്.

ജോസ്‌ലിന്‍ ഡയബറ്റിസ് സെന്‍ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. ടൈപ്പ് 1 പ്രമേഹമുളള യുവാക്കളില്‍ ഭൂരിഭാഗത്തിനും കുറഞ്ഞ അളവിലുള്ള വൈറ്റമിന്‍ ഡി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഠനത്തില്‍ കണ്ടെത്തി.

പഠനത്തിന് വിധേയമായവരില്‍ 24 ശതമാനം പേര്‍ക്ക് ആവശ്യമായ തോതില്‍ വൈറ്റമിന്‍ ഡി ഉണ്ടായിരുന്നു. പഠനവുമായി ബന്ധപ്പെട്ട് ടൈപ്പ് 1 പ്രമേഹം ഉളള 128 യുവാക്കളുടെ ഹൈഡ്രോക്സി വൈറ്റമിന്‍ 25 സെറം അധികൃതര്‍ എടുക്കുകയുണ്ടായി. പ്രായം 1.5നും 17.5നും ഇടയിലുള്ളവരിലായിരുന്നു പഠനം.

അടുത്തിടെ പ്രമേഹം പിടിപെട്ടവരെയും ദീര്‍ഘകാലമായി പ്രമേഹം ഉണ്ടായിരുന്നവരെയുമാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ 24 ശതമാനം പേര്‍ക്ക് ആവശ്യമായ അളവില്‍ വൈറ്റമിന്‍ ഡി ഉണ്ടായിരുന്നപ്പോള്‍ 61 ശതമാനം പേര്‍ക്ക് മതിയായ അളവില്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ശതമാനം പേര്‍ക്ക് തീരെ അപര്യാപ്തമായ അളവിലായിരുന്നു വൈറ്റസ്മിന്‍ ഡി ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക