ചൂടും തണുപ്പും എപ്പോഴൊക്കെ?

WD
“കുറച്ച് ഐസ് ഇങ്ങെടുത്തേ...കൈയ്യൊന്ന് മുറിഞ്ഞു”, വേദനയ്ക്കുള്ള ഏറ്റവും ലളിതമായ ചികിത്സാരീതിയാണിത്. തണുപ്പിനൊപ്പം ചൂടും വേദനയെ നിലയ്ക്ക് നിര്‍ത്താന്‍ ഉപയോഗിക്കാറുണ്ട്. ഏതൊക്കെ അവസരങ്ങളിലാണിതെന്ന് നോക്കാം.

വേദനയുള്ള ഭാഗം ചുവന്നിരിക്കുകയാണെങ്കില്‍, എരിച്ചില്‍ ഉണ്ടെങ്കില്‍, തടിപ്പ് ഉണ്ടെങ്കില്‍, ഇപ്പോളുണ്ടായ മുറിവ് ആണെങ്കില്‍, ധൈര്യമായി ‘കോള്‍ഡ് പാക്ക്’ ഉപയോഗിക്കാമെന്നാണ് ചികിത്സകര്‍ അഭിപ്രായപ്പെടുന്നത്.

കോള്‍ഡ് പാക്ക് വയ്ക്കുന്ന രോഗിയുടെ ശരീരഭാഗങ്ങള്‍ക്ക് പുകച്ചിലും (ഇന്‍‌ഫ്ലമേഷന്‍) വേദനയും കുറയുമെന്നതിനാല്‍ തണുപ്പിനെ ഒരു ‘ആന്‍റി ഇന്‍ഫ്ലമേറ്ററി എജന്‍റാ’യാണ് ചികിത്സകര്‍ കണക്കാക്കുന്നത്.

എന്നാല്‍, ചൂടിനെ കരുതലോടെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. തണുപ്പ് രക്തചംക്രമണം കുറയ്ക്കുകയാണ് ചെയ്യുന്നത് എങ്കില്‍, ചൂട് രക്തചംക്രമണം കൂട്ടുകയാണ് ചെയ്യുന്നത്. വ്യായാമം ചെയ്യുന്നതിനു മുമ്പ് ശരീരത്തെ ഒരുക്കാന്‍, അതായത് ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ വഴക്കം ലഭിക്കാന്‍ ചൂട് വയ്ക്കാവുന്നതാണ്. വേദനയുള്ള ശരീരഭാഗത്തെ കലകളിലേക്ക് രക്തചംക്രമണം കൂടാനും ഒപ്പം ആയാസരഹിതമായി വ്യായാമത്തിലേര്‍പ്പെടാനും ഇത് സഹായിക്കുന്നു.

വെബ്ദുനിയ വായിക്കുക