മദ്യത്തിന്റെ സ്വന്തം നാടാണ് കേരളം. മദ്യപ്പറുദീസയായ കേരളത്തില്‍ പരന്നുകിടക്കയല്ലേ കള്ളുഷാപ്പുകളും ബിവറേജസ് കടകളും ബാറുകളും? പത്ത് മണിയായാല്‍ ബിവറേജസിന് മുമ്പില്‍ എങ്ങുനിന്നില്ലാതെ, ക്യൂ രൂപം കൊള്ളുകയായി. ബാറുകളില്‍ ‘പാമ്പുകള്‍’ ഇഴയുകയായി. നാടന്‍ ലഹരിയും ‘വരവ്’ കിക്കും നുരഞ്ഞുപൊന്തുന്ന കള്ളുകുപ്പികള്‍ക്ക് മുമ്പില്‍ ചര്‍ച്ചായോഗങ്ങള്‍ ആരംഭിക്കുകയായി. അതായത്, കണക്കുകള്‍ പറയുന്നതുപോലെ, മലയാളികള്‍ ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നത് പതിനായിരം കോടിയുടെ മദ്യമാണ്. എന്നാല്‍ അരി വാങ്ങാന്‍ ഒരൊറ്റവര്‍ഷം മലയാളി ചെലവിടുന്നതാവട്ടെ, മൂവായിരത്തിയഞ്ഞൂറ് കോടിയും!
ഇരുപത് വയസെങ്കിലും കഴിഞ്ഞവരാണ് പണ്ടൊക്കെ മദ്യം ഉപയോഗിച്ച് തുടങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോഴാവട്ടെ, 13-14
മലയാളികള്‍ ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നത് പതിനായിരം കോടിയുടെ മദ്യമാണ്. എന്നാല്‍ അരി വാങ്ങാന്‍ ഒരൊറ്റവര്‍ഷം മലയാളി ചെലവിടുന്നതാവട്ടെ, മൂവായിരത്തിയഞ്ഞൂറ് കോടിയും! മദ്യത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് മനസിലായല്ലോ!
വയസില്‍ മലയാളികള്‍ മദ്യലഹരിക്ക് അടിമകളാവുന്ന കാഴ്ചയാണ്. മദ്യലഹരിക്ക് അടിമയാവുകയെന്നത് ഒരു രോഗമാണെന്ന് മിക്കവരും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ, എയിഡ്‌സ് രോഗികള്‍ക്ക് കിട്ടുന്ന പരിഗണന പോലും മദ്യപാനികള്‍ക്ക് ലഭിക്കുന്നില്ല. മദ്യപാനമെന്ന ഭീതിദമായ അവസ്ഥയെ പറ്റി സര്‍ക്കാരിന് പണ്ടേ ആശങ്കയില്ല. അതുകൊണ്ടുതന്നെയാണല്ലോ, കള്ളുഷാപ്പുകളില്‍ ‘വരവ്’ കള്ളിന് വീര്യം കൂടുന്നത്.
എങ്ങനെയാണ് മദ്യത്തിന് അടിമയാവുന്നത്? മദ്യത്തിന് അടിമയായെന്ന് എങ്ങനെ മനസിലാക്കാം? മദ്യപാനത്തിന്റെ പരിണതഫലങ്ങള്‍ എന്തൊക്കെയാണ്? മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളുമായാണ് ഞങ്ങള്‍ ‘പുനര്‍ജനി’യിലെ (www.punarjani.org) ‘ജോണ്‍സണ്‍’ മാഷെ കാണുന്നത്. അഞ്ച് വര്‍ഷക്കാലമായി, ആളുകളെ ശാസ്ത്രീയമായി ലഹരി വിമുക്തരാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്, തൃശ്ശൂരിലെ പൂമലയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി. പുനര്‍ജനിയുടെ മാനേജിംഗ് ട്രസ്റ്റിയും തൃശ്ശൂര്‍ കേരളവര്‍മ കൊളേജിലെ അധ്യാപകനുമായ ഡോക്‌ടര്‍ ജോണ്‍സണ്‍ സംസാരിക്കുന്നു -
അടുത്ത താളില്‍ വായിക്കുക, “അങ്ങിനെയാണ് ഒരാള്‍ മദ്യത്തിന് അടിമയാവുന്നത്?”
“പൂമലയില്‍ നിന്നുള്ള എന്റെ വീട്ടില്‍ നിന്ന് പൂമലയില്‍ തന്നെയുള്ള പുനര്‍ജനിയുടെ ഓഫീസിലേക്ക് പോവാന്‍ ഏകദേശം അരക്കിലോമീറ്ററുണ്ട്. ഒരുദിവസം രാത്രി അത്യാവശ്യമായി എനിക്കവിടെ പോവേണ്ടതായി വന്നു. കാടും മേടുമൊക്കെ ഉള്ള സ്ഥലമാണ് പൂമല. വഴികളില്‍ വെളിച്ചവും ഇല്ല. ഒറ്റയ്ക്ക് പോവാന്‍ എനിക്ക് ഒരു ഭയം. ഞാനുടനെ അടുത്ത വീട്ടിലെ ചേട്ടനെ വിളിച്ചു, കാര്യം പറഞ്ഞു. അത്യാവശ്യമാണെന്ന് മനസിലാവുകയാല്‍ ചേട്ടന്‍ സമ്മതിച്ചു, കൂടെവരാന്‍. കൂടെ ഒരാള്‍ കൂടിയുണ്ടെങ്കിലും എന്റെ ഭയം മാറിയില്ല. അടുത്തുതന്നെയുള്ള മറ്റൊരു വീട്ടിലെ ഒരു ചെറുപ്പക്കാരനെയും ഞാന്‍ വിളിച്ചു. അയാളും സമ്മതിച്ചു, കൂടെവരാന്‍. അങ്ങനെ ഭയമില്ലാതെ ഞങ്ങള്‍ മൂന്നുപേരും കൂടി പുനര്‍ജനിയുടെ ഓഫീസിലെത്തി.”
WD
WD
“ഞാന്‍ ഈ പറഞ്ഞ ഭയം തന്നെയാണ് മദ്യപാനികള്‍ അനുഭവിക്കുന്നത്. മദ്യത്തിന് അടിമകളായവരെ സംബന്ധിച്ചിടത്തോളം, ‘കുടിക്കാതിരിക്കുക’ എന്നത് വളരെയധികം ഭയം ജനിപ്പിക്കുന്ന കാര്യമാണ്. അവര്‍ക്കത് ഒറ്റയ്ക്ക് താണ്ടാന്‍ കഴിയുന്ന ദൂരമല്ല. കൂട്ടുണ്ടെങ്കില്‍ ഒരു പ്രശ്നവുമില്ലാതെ അവര്‍ ഈ കടമ്പ കടക്കുകയും ചെയ്യും. പുനര്‍ജനിയില്‍ ഞങ്ങള്‍ ഇതുതന്നെയാണ് ചെയ്യുന്നത്. മദ്യപാനം മാറ്റാന്‍ പുനര്‍ജനിയില്‍ വരണമെന്നില്ല. ഞാന്‍ പറഞ്ഞ ആ കൂട്ടായ പ്രയത്നമുണ്ടെങ്കില്‍ മദ്യത്തിന് അടിമകളായവരെ തിരിച്ചുപിടിക്കാന്‍ കഴിയും. പുനര്‍ജനിയില്‍ ഇത് കുറച്ചുകൂടി
ചില ജാതിയിലും മതത്തിലും പെട്ടവര്‍ പെട്ടെന്ന് മദ്യത്തിന് അടിമയാവുന്നതായി കണ്ടിട്ടുണ്ട്. മുസ്ലീങ്ങളും ബ്രാഹ്മണരും പരമ്പരാഗതമായി മദ്യപിക്കാത്തവരാണ്. ഇവരില്‍ ആരെങ്കിലും മദ്യപാനം തുടങ്ങിയാല്‍ വളരെ പെട്ടെന്ന് തന്നെ മദ്യാസക്തിക്ക് അടിമയാവുന്നതായി കണ്ട
ലളിതമാണ്. കാരണം വളരെ ശാസ്ത്രീയമായാണ് ഞങ്ങളിത് പുനര്‍ജനിയില്‍ പ്രയോഗിക്കുന്നത്. സത്യത്തില്‍, ‘ആല്‍ക്കഹോളിക് അനോണിമസി’ന്റെ സ്വദേശിവല്‍ക്കരിച്ച രൂപമാണ് പുനര്‍ജനി.”
“ഒരാള്‍ മദ്യത്തിന് അടിയമാവുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. സാഹചര്യങ്ങള്‍, നിരന്തരമായ ഉപയോഗം കൊണ്ട് മദ്യപാനം ശീലമായി മാറല്‍, പരമ്പരാഗതമായി കിട്ടിയിട്ടുള്ള ‘കുടി’ ജീന്‍ എന്നിവയൊക്കെ കാരണങ്ങള്‍ തന്നെ. ചില ജാതിയിലും മതത്തിലും പെട്ടവര്‍ പെട്ടെന്ന് മദ്യത്തിന് അടിമയാവുന്നതായി കണ്ടിട്ടുണ്ട്. മുസ്ലീങ്ങളും ബ്രാഹ്മണരും പരമ്പരാഗതമായി മദ്യപിക്കാത്തവരാണ്. ഇവരില്‍ ആരെങ്കിലും മദ്യപാനം തുടങ്ങിയാല്‍ വളരെ പെട്ടെന്ന് തന്നെ മദ്യാസക്തിക്ക് അടിമയാവുന്നതായി കണ്ടിട്ടുണ്ട്. ‘വെള്ളമടി’യുടെ കാര്യത്തില്‍ ക്രിസ്ത്യാനികള്‍ ഏറെ മുമ്പിലാണെങ്കിലും മദ്യാസക്തിക്ക് അടിമകളാവുന്നവരുടെ എണ്ണം ഈ വിഭാഗത്തില്‍ കുറവാണ്. കാരണം, പരമ്പരാഗതമായുള്ള ‘പിടിപ്പിക്കല്‍’ ഈ വിഭാഗത്തെ മദ്യം പ്രായോഗികമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.”
അടുത്ത താളില്‍ വായിക്കുക, “മദ്യത്തിന് അടിമയായി എന്നതിന്റെ ലക്ഷണങ്ങള്‍?”
“കുടിച്ചേ പറ്റൂ എന്ന തോന്നല്‍ തന്നെയാണ് ഒരാള്‍ മദ്യത്തിന് അടിമയാവുന്നതിന്റെ പ്രധാന ലക്ഷണം. രണ്ട് പെഗ് അടിച്ച് നിര്‍ത്താം എന്ന് കരുതി തുടങ്ങിയിട്ട് 6 പെഗ് അടിച്ചിട്ടും വീണ്ടും വേണമെന്ന തോന്നല്‍. രണ്ടുദിവസം അടി നിര്‍ത്തിയാല്‍ ഓക്കാനം, വിയര്‍പ്പ്, വിറയല്‍, ഉത്കണ്ഠ എന്നിവ ഉണ്ടാവല്‍. ഓരോ ദിവസം ചെല്ലുന്തോറും അടിക്കുന്ന മദ്യത്തിന്റെ തോത് കൂടല്‍. അടിക്കുമ്പോള്‍ നല്ലവണ്ണം അടിക്കുകയും എന്നാല്‍ നേരം വെളുത്താല്‍ കുറ്റബോധം തോന്നുകയും ചെയ്യല്‍. ഇതൊക്കെ തന്നെ ഒരാള്‍ മദ്യത്തിന് അടിമയാവുന്നതിന്റെ ലക്ഷണങ്ങളാണ്. താനൊരിക്കലും മദ്യത്തിന് അടിമയല്ല എന്നും ഇത്തരക്കാര്‍ പറഞ്ഞുനടക്കും.”
WD
WD
“മദ്യപാനിയുടെ അന്ത്യം മൂന്ന് തരത്തിലാവുമെന്ന് ഏതാണ്ട് പ്രവചിക്കാം. ആദ്യത്തേത് അപകടം തന്നെ. വാഹനാപകടമോ വഴക്കോ സാഹസികകാര്യങ്ങള്‍ ചെയ്യലോ ഒക്കെ ഇതില്‍ പെടുത്താം. അടുത്തത് രോഗങ്ങളാണ്. രക്തത്തിലെ ശ്വേതരക്താണുക്കളുടെ ഉല്‍പാദനത്തെ മദ്യം കുറയ്ക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ തകിടം മറിക്കും. ദഹനവ്യവസ്ഥയെയും മദ്യം തകിടം മറിക്കും. മദ്യം കഴിച്ചാല്‍ ഹൃദയാഘാതം തടയാമെന്ന് ഒരു അബദ്ധധാരണയുണ്ട്.
കുടിച്ചേ പറ്റൂ എന്ന തോന്നല്‍ തന്നെയാണ് ഒരാള്‍ മദ്യത്തിന് അടിമയാവുന്നതിന്റെ പ്രധാന ലക്ഷണം. രണ്ട് പെഗ് അടിച്ച് നിര്‍ത്താം എന്ന് കരുതി തുടങ്ങിയിട്ട് 6 പെഗ് അടിച്ചിട്ടും വീണ്ടും വേണമെന്ന തോന്നലും ഒരു ലക്ഷണം തന്നെ.
മദ്യം ഹൃദയവികാസത്തിനും ഹൃദയപേശികള്‍ തളരുന്നതിനും കാരണമാകുന്നതിനാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്.”
“വിഷവസ്തുക്കള്‍ അരിച്ചുകളയുന്ന കരളിനെയാണ് മദ്യം ഏറ്റവും കൂടുതലായി ബാധിക്കുക. കരളിനുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളില്‍ മദ്യം ഇടപെടുന്നു. ഇതിന്റെ ഫലമായി കരള്‍ വികസിക്കാന്‍ തുടങ്ങും. കരളിനുള്ളില്‍ കൊഴുപ്പും അടിഞ്ഞുകൂടും. മദ്യപാനം അമിതമായാല്‍ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. നാഡീവ്യവസ്ഥയെയും മദ്യത്തിന്റെ ഉപയോഗം തകര്‍ത്തുകളയുന്നു. താല്‍ക്കാലികമായ അബോധാവസ്ഥയിലാവലും ഓര്‍മ നശിക്കലും ഇതിന്റെ ഫലമാണ്. നിരന്തരമായ മദ്യോപയോഗം ഓര്‍മ അല്‍പാല്പമായി നശിക്കുന്നതിന് കാരണമാവും. മദ്യത്തിന് അടിമയാവുന്നതോടെ അനുഭവപ്പെടാന്‍ തുടങ്ങുന്ന ഏകാന്തതയും മറ്റുള്ളവര്‍ അവഗണിക്കുന്നുവെന്ന തോന്നലും മദ്യപാനിയെ ആത്മഹത്യയിലേക്ക് നയിക്കും.”
അടുത്ത താളില്‍ വായിക്കുക, “മദ്യാസക്തി മാറ്റാനുള്ള ചികിത്സകള്‍ എന്തൊക്കെ?”
“മദ്യപാനികളെ സാധാരണ മനുഷ്യരാക്കാന്‍ മൂന്ന് തരത്തിലുള്ള രീതികള്‍ അവലംബിച്ച് കണ്ടിട്ടുണ്ട്. മരുന്നുകള്‍ നല്‍കിക്കൊണ്ട് നടത്തുന്ന ‘അവേര്‍ഷന്‍ തെറാപ്പി’യാണ് നമ്മില്‍ പലര്‍ക്കും അറിയുന്ന ഒരു രീതി. മദ്യവുമായി പ്രതിപ്രവര്‍ത്തിക്കുന്ന രാസവസ്തുക്കളാണ് മരുന്നായി ഈ ചികിത്സയില്‍ നല്‍കുന്നത്. ഇരുനൂറ്റമ്പത് രൂപക്കും മുന്നൂറ് രൂപയ്ക്കും കുടി മാറ്റിത്തരാമെന്ന രീതിയിലുള്ള പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ ഇടക്കിടെ കാണാം. വിദഗ്ധരല്ല പലപ്പോഴും ഇവിടെ ചികിത്സകരായി എത്തുന്നത്. ചൊറിച്ചില്‍, ഓക്കാനം, വയറിളക്കം തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങള്‍ ഈ ചികിത്സയ്ക്കുണ്ട്. പണം പിടുങ്ങുന്ന ചില തട്ടിപ്പ് സ്ഥാപങ്ങളും ഇത്തരത്തില്‍ പരസ്യം നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.”
“അടുത്ത ചികിത്സാരീതി ആത്മീയതയുമായി ബന്ധപ്പെടുത്തി ചിലര്‍ നടത്തുന്ന കാട്ടിക്കൂട്ടലുകളാണ്. ഇത് തീര്‍ത്തും അശാസ്ത്രീയ രീതിയാണ്. ധ്യാനത്തിലും മറ്റും പങ്കെടുത്തയുടന്‍ ‘കുടി നിര്‍ത്തി’ എന്ന് പ്രഖ്യാപിക്കുന്നവര്‍ അടുത്തദിവസം തന്നെ ഷാപ്പിലെത്തുന്നത് സാധാരണ സംഭവമാണ്. കുടി മാറ്റാന്‍ വിശ്വാസം നല്ലതുതന്നെ. എന്നാല്‍ കുടിമാറുമെന്ന്
ധ്യാനത്തിലും മറ്റും പങ്കെടുത്തയുടന്‍ ‘കുടി നിര്‍ത്തി’ എന്ന് പ്രഖ്യാപിക്കുന്നവര്‍ അടുത്തദിവസം തന്നെ ഷാപ്പിലെത്തുന്നത് കാണാം. കുടി മാറ്റാന്‍ വിശ്വാസം നല്ലതുതന്നെ. കുടിമാറ്റല്‍ ധ്യാനങ്ങളും ആത്മീയപരിപാടികളും ഒട്ടും ശാസ്ത്രീയമായ രീതിയല്ല അവലംബിക്കുന്നത്.
പ്രചരിപ്പിച്ചുകൊണ്ട് നടത്തുന്ന ധ്യാനങ്ങളും ആത്മീയപരിപാടികളും ഒട്ടും ശാസ്ത്രീയമായ രീതിയല്ല അവലംബിക്കുന്നത്. മദ്യാസക്തിയില്‍ നിന്ന് ഒരാളെ രക്ഷപ്പെടുത്താന്‍ ഉതകുന്ന ഏറ്റവും മികച്ച മാര്‍ഗം പുനര്‍ജനി നടത്തുന്ന പോലെയുള്ള ‘ഗ്രൂപ്പ് തെറാപ്പി’യാണ്. കൂട്ടായ്മ ഒരു മനസെന്ന പോലെ ഇവിടെ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രീയമായ വിധികളാണ് പുനര്‍ജനി പോലുള്ള ‘ആല്‍ക്കഹോളിക് അനോണിമസ്’ സ്ഥാപനങ്ങള്‍ അവലംബിക്കുന്നത്.”
“രസകരമായ രീതികളിലൂടെയാണ് മദ്യപാനിയെ സമീപിക്കേണ്ടത്. മദ്യപാനിയോട് അയാളുടെ മൂക്കില്‍ എന്തോ ഉണ്ടല്ലോ എന്ന് ഞങ്ങള്‍ പറഞ്ഞുനോക്കും. അയാള്‍ മൂക്ക് തുടക്കും. ‘ഹേയ്, പോയില്ലല്ലോ’ എന്നാവും അപ്പോള്‍ നമ്മള്‍ പറയുക. മദ്യപാനി വീണ്ടും മൂക്ക് തുടയ്ക്കും, മൂക്കില്‍ പരതി നോക്കും. ‘അത് അവിടെ തന്നെയുണ്ടല്ലോ’ എന്നാവും നമ്മുടെ ഉത്തരം. അയാള്‍ വീണ്ടും മൂക്കില്‍ കയ്യോടിക്കും, ഇത്തവണ അടുത്തിരിക്കുന്ന ആളോട് തന്റെ മൂക്കില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്യും. അതായത്, സ്വന്തം കണ്ണിന് തൊട്ട് താഴെയുള്ള മൂക്കില്‍ എന്താണുള്ളതെന്ന് അടുത്തിരിക്കുന്നവര്‍ക്കാണ് കൂടുതല്‍ നന്നായി കാണാനാവുക എന്നയാള്‍ സമ്മതിക്കുകയാണ്. അപ്പോള്‍ ഒരാളുടെ മദ്യപാന സ്വഭാവത്തെ പറ്റി മറ്റുള്ളവരോടല്ലേ ചോദിച്ചറിയേണ്ടത്?”
അടുത്ത താളില്‍ വായിക്കുക, “പുനര്‍ജനിയിലെ രീതികള്‍ എന്താണ്?”
“ഗ്രൂപ്പ് തെറാപ്പിയെന്നാല്‍ അങ്ങനെയാണ്. പുനര്‍ജനിയില്‍ വരുന്ന മദ്യപാനിക്ക് ആദ്യത്തെ ദിവസം നല്ലവണ്ണം കുടിക്കാന്‍ കൊടുക്കും. വെള്ളമടിച്ച് അങ്ങേയറ്റം ‘ഈഗോയിസം’ കാണിക്കുന്ന കക്ഷിയെ കക്ഷിയുടെ കുടുംബത്തിനും മദ്യപാന വിമുക്തിക്കായുള്ള കോഴ്സില്‍ സംബന്ധിക്കുന്ന മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുക്കും.”
WD
WD
”കിക്ക് ഇറങ്ങുമ്പോള്‍ മദ്യപാനിക്ക് കാണിച്ച് കൊടുക്കാനായി വിക്രിയകളെല്ലാം ഹാന്‍ഡീകാം വഴി ഞങ്ങള്‍ എടുത്തുവയ്ക്കാറുമുണ്ട്. വെള്ളമടിച്ചാല്‍ ചെയ്യുന്നതെന്താണെന്ന് കോഴ്സില്‍ പങ്കെടുക്കുന്ന എല്ലാവരെയും മനസിലാക്കാം ഈ എക്സര്‍സൈസ് ഉപകരിക്കും. പിന്നെപ്പിന്നെ മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരും. കോഴ്സിന്റെ ഇരുപത്തിയൊന്ന് ദിവസവും പിന്നിടുന്നതോടെ ഇനിയൊരിക്കലും മദ്യം കഴിക്കില്ലെന്ന തീരുമാനത്തോടെയായിരിക്കും ഒരാള്‍ പുനര്‍ജനിയുടെ പടിയിറങ്ങുക.”
“രസകരമായ ഒരുപാട് അനുഭവങ്ങള്‍ എനിക്കുണ്ട്. പുനര്‍ജനിയില്‍ വരുന്ന മുഴുക്കുടിയന്മാരുടെ പോലെ ഒരു അസ്സല്‍ മദ്യപാനിയായിരുന്നു ഞാനും. പത്ത് വര്‍ഷമായി നിര്‍ത്തിയിട്ട്. നല്ലവണ്ണം മദ്യപിക്കുമായിരുന്നു. ഒരാള്‍ക്ക്
ഒരാള്‍ക്ക് എത്രത്തോളം കഴിക്കാമെന്ന് നിങ്ങള്‍ ചോദിച്ചല്ലോ. 22 പെഗ് അടിച്ച ദിവാകരനാണ് ആ റെക്കോര്‍ഡ്. 12 പെഗ്ഗാണ് ഒരു ഫുള്‍. എന്നുവച്ചാല്‍ ഒറ്റ ദിവസം നമ്മുടെ ദിവാകരന്‍ കഴിക്കുന്നത് ഏകദേശം രണ്ട് കുപ്പിയാണ്. അതായത് ഏകദേശം ഏകദേശം രണ്ട് കുപ്പി മദ്യം!
എത്രത്തോളം കഴിക്കാമെന്ന് നിങ്ങള്‍ ചോദിച്ചല്ലോ. 22 പെഗ് അടിച്ച ദിവാകരനാണ് ആ റെക്കോര്‍ഡ്. 12 പെഗ്ഗാണ് ഒരു ഫുള്‍. എന്നുവച്ചാല്‍ ഒറ്റ ദിവസം നമ്മുടെ ദിവാകരന്‍ കഴിക്കുന്നത് ഏകദേശം രണ്ട് കുപ്പിയാണ്. തൃശ്ശൂരില്‍ ഓട്ടോ ഡ്രൈവറാണ് ദിവാകരന്‍. ഒത്ത ശരീരം. കാലത്തുതന്നെ തുടങ്ങും കക്ഷി. ഉറങ്ങുമ്പൊള്‍ മാത്രം നിര്‍ത്തും. ഏഷ്യാനെറ്റിലെ കണ്ണാടിയില്‍ ദിവാകരനെ പരിചയപ്പെടുത്തിയിരുന്നു.”
“അമിത മദ്യപാനം നിര്‍ത്താനായി ഒരു ചെറുപ്പക്കാരന്‍ പുനര്‍ജനിയില്‍ വന്നിരുന്നു. ആദ്യത്തെ അഞ്ച് ദിവസം കുടുംബത്തോടൊപ്പമാണ് പുനര്‍ജനിയില്‍ കഴിയേണ്ടത്. അതിനാല്‍ ഭാര്യയോടൊപ്പമാണ് ചെറുപ്പക്കാരന്‍ എത്തിയത്. ആദ്യത്തെ ദിവസം കക്ഷിക്ക് നല്ലവണ്ണം കുടിക്കാന്‍ കൊടുത്തു. രണ്ടാമത്തെ ദിവസം അളവ് ചുരുക്കി. ഇങ്ങനെ അഞ്ചാം ദിവസത്തോടെ കക്ഷി ഏകദേശം ഓകെയായി. അപ്പോഴാണ് യഥാര്‍ത്ഥ തകരാറ് കടന്നുവരുന്നത്. ഇയാളുടെ ഭാര്യയ്ക്ക് വിറയല്‍, ഹാലൂസിനേഷന്‍, ആകെ അസ്വസ്ഥത. കാരണമെന്തെന്നോ, ഇയാളെ പോലെ തന്നെ ഭാര്യയും മദ്യത്തിന് അടിമയായിരുന്നു. ഇക്കാര്യം ഞങ്ങളോട് മറച്ചുവയ്ക്കുകയും ചെയ്തു.”
അടുത്ത താളില്‍ വായിക്കുക, “കേരളത്തില്‍ സ്ത്രീകള്‍ മദ്യപിക്കുന്നുണ്ടോ?”
““ലൈംഗികവൈകൃതങ്ങളിലായിരുന്നു ചെറുപ്പക്കാരന് താല്‍പര്യമെത്രെ. ഭാര്യ അതിന് സമ്മതിക്കുന്നുമില്ല. തന്റെ ഇംഗിതത്തിന് ഭാര്യ വഴങ്ങുന്നതിന് വേണ്ടിയാണെത്രെ ഇയാള്‍ ഭാര്യക്ക് മദ്യം കൊടുത്ത് തുടങ്ങിയത്. ഒപ്പം, ലൈംഗികശേഷിയെ മദ്യം വര്‍ദ്ധിപ്പിക്കുമെന്ന അബദ്ധധാരണയും ഇയാള്‍ക്കുണ്ടായിരുന്നു.”
WD
WD
ആദ്യമൊക്കെ ചെറിയ അളവ് മദ്യമാണ് ഭാര്യക്ക് കൊടുത്തിരുന്നതെങ്കിലും കാലക്രമേണെ ഭാര്യ മദ്യാസക്തിക്ക് അടിമയാവുകയും കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. തീരെ താഴ്ന്ന പരിതസ്ഥിതികളില്‍ ജീവിക്കുന്ന കുടുംബങ്ങളിലെയും വളരെ ഉയര്‍ന്ന സ്ഥിതിയിലുള്ള കുടുംബങ്ങളിലെയും ചില സ്ത്രീകള്‍ മദ്യത്തിന് അടിമയാവുന്നതായി ഞാന്‍
ലൈംഗികവൈകൃതങ്ങളിലായിരുന്നു ചെറുപ്പക്കാരന് താല്‍പര്യമെത്രെ. ഭാര്യ അതിന് സമ്മതിക്കുന്നുമില്ല. തന്റെ ഇംഗിതത്തിന് ഭാര്യ വഴങ്ങുന്നതിന് വേണ്ടിയാണെത്രെ ഇയാള്‍ ഭാര്യക്ക് മദ്യം കൊടുത്ത് തുടങ്ങിയത്.
നിരീക്ഷിച്ചിട്ടുണ്ട്.”
“മദ്യപാനത്തെ ‘കുടുംബരോഗം’ എന്നാണ് പറയേണ്ടത്. കാരണം കുടുംബത്തെയാകെ ഇത് തകര്‍ത്ത് കളയുന്നു. സമൂഹത്തിലെ ഏതൊരു രോഗത്തെയും പോലെ, മദ്യപാനത്തിനും പരിഗണന കൊടുക്കാന്‍ സന്നദ്ധസംഘടനകളും സര്‍ക്കാരും ശ്രമിക്കണം. ബുദ്ധിവൈകല്യമുള്ളവര്‍ക്കും എയിഡ്സ് രോഗികള്‍ക്കും അംഗവിഹീനര്‍ക്കും ഒക്കെ ഇവിടെ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ ഉണ്ട്. അവരെ സഹായിക്കാനായി സംഘടനകളുമുണ്ട്. എന്നാല്‍ മദ്യപാനികള്‍ക്കുള്ള സ്ഥാപനങ്ങള്‍ വളരെ ചുരുക്കമാണ്. ക്രിസ്ത്യന്‍ സഭയോടൊക്കെ ഞാന്‍ പുനര്‍ജനിക്കായി സഹായം ചോദിക്കയുണ്ടായി. എന്നാല്‍ സഭ ആവശ്യപ്പെടും പോലെ ‘ആത്മീയത’ കലര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ശാസ്ത്രീയമായ രീതികളിലൂടെ, മദ്യപാനാസക്തിയില്‍ നിന്ന് ആളുകളെ വിമുക്തരാക്കുന്ന പുനര്‍ജനി പോലുള്ള സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും മുന്നോട്ട് വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.”