ശബ്‌ദകലയും നാട്യകലകളും ഉള്‍പ്പെടുത്തിയതു വഴി ബിനാലെയ്ക്ക് പുതിയ മാനം കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഇത്ര വൈവിദ്ധ്യം നിറഞ്ഞ കലാപ്രദര്‍ശം താന്‍ കണ്ടിട്ടില്ല. കവിതകളുടെ പ്രതീകവത്കരണവും അനാമിക ഹസ്‌കറിന്റെ പ്രകടനവും തന്റെ മനസ് നിറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.