സാമ്പത്തിക വര്‍ഷത്തിന് അവസാനമാകുമ്പോഴേക്കും ഇന്‍കം ടാക്‌സ് റിട്ടേണ്‍സിനായി ആളുകള്‍ തിരക്ക് കൂട്ടുന്ന സമയമായിരിക്കും. റിട്ടേണ്‍സ് ഫയല്‍ ചെയ്തത് കൊണ്ട് മാത്രം അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നില്ല. ഈ സമയത്ത് ചില വിവരങ്ങള്‍ മറച്ചു വച്ചാല്‍ അതിനു 10 ലക്ഷം രൂപ വരെഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പിഴ ഈടാക്കും.
നികുതി നല്‍കുന്നയാള്‍ അയാളുടെ വിദേശ ബാങ്ക് അക്കൗണ്ട്, ക്യാഷ് വാല്യൂ , ഇന്‍ഷുറന്‍സ് കോണ്‍ട്രാക്ടുകള്‍, ഇമ്മുവബിള്‍ പ്രോപ്പര്‍ട്ടീസ്, ഇക്വിറ്റീസ്, ലോണ്‍ ഇന്ററസ്റ്റ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. ഏതെങ്കിലും വ്യക്തി തന്റെ വിദേശ വരുമാനത്തെ പറ്റിയോ വിദേശ ആസ്തികളെപ്പറ്റിയോവെളിപ്പെടുത്താതിരിക്കുകയാണെങ്കില്‍ 10 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടിവരും.