അമേരിക്ക തയ്യാറെടുക്കുന്നത് കരയുദ്ധത്തിനോ?, 3,500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2026 (10:38 IST)
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയില്‍. യുഎസ്എസ് ട്രിപ്പോളി തങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ എത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. 2500 മറീനുകള്‍ ഉള്‍പ്പടെ 35000 സേനാംഗങ്ങളുമായാണ് കപ്പല്‍ പശ്ചിമേഷ്യയിലെത്തിയിരിക്കുന്നത്.  ജപ്പാനിലായിരുന്ന കപ്പല്‍ രണ്ടാഴ്ച മുന്‍പാണ് പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലേക്ക് തിരിച്ചത്.
 
പെന്റഗണ്‍ ഇറാനില്‍ കരയാക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കരയിലും കടലിലും സൈനിക നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനായി രൂപകല്പന ചെയ്ത യുഎസ്എസ് ട്രിപ്പോളി മേഖലയില്‍ എത്തിയിട്ടുള്ളത്. 3500 ഓളം സേനാംഗങ്ങള്‍ക്ക് പുറമെ എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണം കപ്പില്‍ എത്തിച്ചിട്ടുണ്ട്.
 

U.S. Sailors and Marines aboard USS Tripoli (LHA 7) arrived in the U.S. Central Command area of responsibility, March 27. The America-class amphibious assault ship serves as the flagship for the Tripoli Amphibious Ready Group / 31st Marine Expeditionary Unit composed of about… pic.twitter.com/JFWiPBbkd2

— U.S. Central Command (@CENTCOM) March 28, 2026
 പൂര്‍ണ്ണമായ അധിനിവേശമല്ല, പകരം ദൗത്യസംഘവും കരസേനയും സംയുക്തമായുള്ള ആക്രമണമാകും യുഎസ് നടത്തുക എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കരസേനയുടെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞിരുന്നു.ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോഴും മേഖലയില്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍