സോഷ്യല്‍ നെറ്റ്വര്‍ക്കിന്‍റെ ലൈക്കും ലോകത്തിന്‍റെ കമന്‍റും!

ചൊവ്വ, 5 ഫെബ്രുവരി 2013 (21:46 IST)
പുതുതലമുറയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്തായിരിക്കും? ചാറ്റിംഗും ബ്രൌസിംഗും എന്ന ഉത്തരം വരാന്‍ അധിക സമയമെടുക്കില്ല. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നമ്മുടെ നിത്യജീവിതത്തില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനം അത്രയേറെ വലുതാണ്. ഓര്‍ക്കുട്ട് എന്ന കാരണവര്‍ നടത്തിയിരുന്ന ഏകാധിപത്യത്തെ തകര്‍ത്തുകൊണ്ടാണ് ഫേസ്ബുക്ക് എന്ന ചെറുപ്പക്കാരന്‍ നെറ്റില്‍ പുപ്പിലിയായത്, ഇതിനൊപ്പം ട്വിറ്റര്‍ എന്ന പയ്യന്‍സും കളം പിടിച്ചു.

രണ്ടുപേരും ചേട്ടനും അനിയനുമാണെന്നു പറഞ്ഞാലും തെറ്റില്ല. എല്ലാ വാര്‍ത്തയും ഏറ്റവും ആദ്യം അറിയിക്കുന്നുവെന്ന സവിശേഷത ഇരുവരെയും ലോകത്തിന് പ്രിയങ്കരന്മാരാക്കി. എന്നാല്‍ ഗൂഗിള്‍ പ്ലസ് എന്ന ചെത്ത് പയ്യനെ ഇറക്കി കൈവിട്ടുപോയ ഓര്‍ക്കുട്ട് പ്രതാപം വീണ്ടെടുക്കാന്‍ ഗൂഗിള്‍ ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമേ പിന്‍റെറെസ്റ്റ്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ സ്വാധീനവും. ഇവ രണ്ടും ഫോട്ടോ ഷെയറിംഗിനാണ് പ്രാ‍മുഖ്യം നല്‍കുന്നത്.

ഈ ചെറുലോകത്ത് ഇത്രയേറെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ കാര്യമുണ്ടോ എന്ന് നമുക്ക് സംശയം തോന്നാം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളെക്കുറിച്ച് ചില രസകരമായ വിവരങ്ങള്‍ ഇതാ:

ഫേസ്ബുക്ക് എന്ന പുപ്പുലി

PRO
1. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ചിത്രത്തിന് ലഭിച്ച ലൈക്കിന്റെ കണക്ക് കേട്ടാല്‍ ആരുമൊന്നും ഞെട്ടും - നാലു ദശലക്ഷം! (Source: The Huffington Post)

2. 25 ശതമാനം ഫേസ്ബുക്ക് യൂസര്‍മാരും സ്വകാര്യത സംരക്ഷിക്കുന്ന കാര്യം ശ്രദ്ധിക്കാറില്ല. (Source: AllTwitter)

3. ഒരു ശരാശരി ഫേസ്ബുക്ക് യൂസര്‍ക്ക് കുറഞ്ഞത് 130 സുഹൃത്തുക്കളുണ്ടാവും. (Source: AllTwitter)

4. പ്രതിമാസം 850 ദശലക്ഷം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. (Source: Jeff Bullas)

5. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ 21 ശതമാനവും ഏഷ്യക്കാരാണ്. ഇത് ഏഷ്യയിലെ ജനസംഖ്യയുടെ നാലു ശതമാനത്തോളം വരും. (Source: Uberly)

6. പ്രതിദിനം 488 ദശലക്ഷം ആളുകള്‍ ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. (Source: All Facebook)

7. ഫേസ്ബുക്കില്‍ ഏറ്റവുമധികം പോസ്റ്റ് ചെയ്യുന്നത് ബ്രസീല്‍ ജനതയാണ്. പ്രതിമാസം 800 പേജുകളായി 86 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് വാളിനെ സമ്പന്നമാക്കുന്നു. (Source: Socialbakers)

8. 23 ശതമാനം ഫേസ്ബുക്ക് യൂസര്‍മാരും ദിവസേന അഞ്ചോ അതിലധിമോ തവണ അക്കൌണ്ട് നോക്കുന്നവരാണ്. (Source: Socialnomics)

9. പത്തോ അതിലധികമോ ലൈക്കുകളുള്ള 42 ദശലക്ഷം പേജുകള്‍ക്ക് ഫേസ്ബുക്ക് ആതിഥ്യം ഒരുക്കുന്നു. (Source: Jeff Bullas)

10. പത്തുലക്ഷം വെബ്സൈറ്റുകള്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. (Source: Uberly)

11. 85 ശതമാനം സ്ത്രീ യൂസര്‍മാരും ഫേസ്ബുക്കില്‍ പൂവാലശല്യം അനുഭവിക്കുന്നവരാണ്. (Source: AllTwitter)

12. 2012ല്‍ ഇന്ത്യ, ബ്രസീല്‍, ജപ്പാ‍ന്‍, റഷ്യ, സൌത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ 41 ശതമാനം ഉപയോക്താക്കള്‍ വര്‍ധിച്ചു. (Source: DreamGrow)

13. ദിവസേന 250 ദശലക്ഷം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. (Source: Jeff Bullas)

14. 2012-ല്‍ 210,000 ഓളം പാട്ടുകള്‍ ഫേസ്ബുക് വഴി ആളുകള്‍ കേട്ടു. (Source: Gizmodo)

15. ലൈംഗികതയുമായി ബന്ധപ്പെട്ട ലിങ്കുകളാണ് 90 ശതമാനം യൂസര്‍മാരും ഷെയര്‍ ചെയ്യുന്നത്. (Source: AllTwitter)

16. കഴിഞ്ഞ വര്‍ഷം 17,000 കോടി സ്ഥലങ്ങളും സ്ഥാപനങ്ങളും ഫേസ്ബുക്കില്‍ അടയാളപ്പെടുത്തി. (Source: AllTwitter)

17. 82 ശതമാനം യൂസര്‍മാരും പ്രമുഖ ബ്രാന്‍ഡഡ് ഉല്‍‌പന്നങ്ങളുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്ക് വഴിയാണ്. (Source: Business2Community)

18. മറ്റൊരു രസകരമായ കാര്യം, ഫേസ്ബുക്കിലെ സ്ത്രീ ആധിപത്യമാണ്. 57 ശതമാനം സ്ത്രീ യൂസര്‍മാരുള്ളപ്പോള്‍ പുരുഷ യൂസര്‍മാരുടെ സംഖ്യ 43 ശതമാ‍നം മാത്രമാണ്. (Source: Uberly)

19. ഫേസ്ബുക്കിന്റെ 12 ശതമാനം വരുമാനം സിംഗ ഗെയിമില്‍ നിന്നാണ് ലഭിക്കുന്നത്. (Source: Jeff Bullas)

20. 77 ശതമാനം B2C കമ്പനികളും 43 ശതമാനം B2B കമ്പനികളും ഉപയോക്താക്കളെ കണ്ടെത്തുന്നത് ഫേസ്ബുക്ക് വഴിയാണ്. (Source: Business2Community)

വിവരങ്ങള്‍ക്ക് കടപ്പാട് - എക്സ്ചേഞ്ച് ഫോര്‍ മീഡിയ

അടുത്ത പേജില്‍ - ട്വിറ്റര്‍ എന്ന ‘ചെറുകിളി’

PRO
1. 2012ല്‍ ദിവസേന 175 ദശലക്ഷം ട്വീറ്റുകള്‍ ട്വിറ്ററില്‍ സൃഷ്ടിക്കപ്പെട്ടു. (Source: Infographics Labs)

2. ഒരു ശരാശരി ട്വിറ്റര്‍ കുറഞ്ഞത് 307 തവണ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും. (Source: Diego Basch's Blog)

3. ട്വിറ്ററില്‍ ഇതുവരെ 163 ദശലക്ഷം ട്വീറ്റുകളുണ്ടായി. (Source: Diego Basch's Blog)

4. കമ്പനികള്‍ അവഗണിച്ച 56 ശതമാനം ഉപയോക്താക്കള്‍ തങ്ങളുടെ പരാതി ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിച്ചു. (Sources: AllTwitter)

5. ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ബരാക് ഒബാമയുടെതാണ്. തെരഞ്ഞെടുപ്പ് വിജയം അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് 80 കോടി തവണ് റീട്വീറ്റ് ചെയ്യപ്പെട്ടു. (Source: The Guardian)

6. അമേരിക്ക, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഏറ്റവുമധികം ട്വിറ്റര്‍ ഉപയോഗിക്കുന്നത്. യഥാക്രമം 107 ദശലക്ഷം, 33 ദശലക്ഷം, 30 ദശലക്ഷം എന്നിങ്ങനെയാണ് ഉപയോക്താക്കളുടെ കണക്ക്. (Source: Jeff Bullas)

8. ഒരു ശരാശരി യൂസര്‍ക്ക് 51 ഫോളോവേഴ്സ് ഉണ്ടാവും. (Source: Diego Basch's Blog)

9. യു എസ് തെരഞ്ഞെടുപ്പില്‍ 31.7 ദശലക്ഷം രാഷ്ട്രീയ ട്വീറ്റുകള്‍ ട്വിറ്റര്‍ വഴി പാറിക്കളിച്ചു. (Source: Marketing Land)

10. 32 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണ്. (Source: Marketing Land)

11. 2014ല്‍ പരസ്യത്തിലൂടെ 540 ദശലക്ഷം ഡോളര്‍ നേടുകയാണ് ട്വിറ്ററിന്‍റെ ലക്‍ഷ്യം. (Source: Web Analytics World)

12. 69 ശതമാനം ആളുകളും സുഹൃത്തുക്കള്‍ വഴിയാണ് ട്വിറ്റര്‍ ഉപയോഗിച്ചു തുടങ്ങിയത്. (Source: Web Analytics World)

13. 2012ല്‍ ദിവസേന പത്തു ലക്ഷം പുതിയ അക്കൌണ്ടുകളുണ്ടായി. (Source: Infographics Labs)

14. ലേഡി ഗാഗയാണ് ട്വിറ്ററിലെ സൂ‍പ്പര്‍ സ്റ്റാര്‍. 31 ദശലക്ഷം ഫോളോവേഴ്സാണ് ഗാഗയ്ക്ക് ട്വിറ്ററിലുള്ളത്. Source: Socialbakers)

15. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ബ്രാന്‍ഡ് യൂട്യൂബാണ് - 19 ദശലക്ഷം. (Source: All Twitter)

16. അമേരിക്കയില്‍ 141.8 ദശലക്ഷം ട്വിറ്റര്‍ അക്കൌണ്ടുകളാണുള്ളത്. അതായത് മൊത്തത്തിലുള്ള ട്വിറ്റര്‍ അക്കൌണ്ടുകളുടെ 27 ശതമാനം. (Source: All Twitter)

17. കാസില്‍ ഇന്‍ ദി സ്കൈയുടെ റിലീസാണ് ട്വിറ്ററില്‍ ഏറ്റവുമധികം തിരക്കുണ്ടാ‍യ സംഭവം. ഈ സമയം സെക്കന്‍ഡില്‍ 25,088 ട്വീറ്റുകളുണ്ടായി. (Source: Sys-Con)

18. ഓരോ സെക്കന്‍ഡിലും ട്വിറ്ററില്‍ 11 അക്കൌണ്ടുകള്‍ സൃഷ്ടിക്കപ്പെടുന്നു. (Source: Infographics Labs)

19. 50 ശതമാനം ട്വിറ്റര്‍ യൂസര്‍മാരും മൊബൈല്‍ ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്യുന്നത്. (Source: Infographics Labs)

20. 26 ശതമാനം പേരും മറ്റൊരാളുടെ പ്രേരണ മൂലമാണ് റീട്വീറ്റ് ചെയ്യുന്നത്. Source: Digital Buzz Blog)

വിവരങ്ങള്‍ക്ക് കടപ്പാ‍ട് - എക്സ്ചേഞ്ച് ഫോര്‍ മീഡിയ

അടുത്ത പേജില്‍ - ഇന്‍സ്റ്റാഗ്രാം മുന്നേറ്റം!

PRO
1. ഓരോ സെക്കന്‍ഡിലും 575 ലൈക്കുകളും 81 കമന്റുകളും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെടുന്നു. (Source: Digital Buzz Blog)

2. സാന്‍ഡി ചുഴലിക്കാറ്റിന്റെ 80 കോടി ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്. (Source: Information Week)

3. 2012 ആഗസ്റ്റില്‍ 80 ദശലക്ഷം യൂസര്‍മാരുണ്ടായി ഇന്‍സ്റ്റാഗ്രാമിന് (Source: Visual.ly)

4. പ്രതിദിനം ശരാശരി 7.3 ദശലക്ഷം യൂസര്‍മാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നു.(Source: All Things D)

5. ഒരു ശരാശരി ഇന്‍സ്റ്റാഗ്രാം യൂസര്‍ ആഗസ്റ്റില്‍ 257 മിനിറ്റ് സമയം ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചപ്പോള്‍, അതേസമയം അതു കാണുവാ‍ന്‍ ഒരു ശരാശരി ട്വിറ്റര്‍ യൂസര്‍ 170 മിനിറ്റ് ചെലവിട്ടു. (Source: All Things D)

6. പ്രതിദിനം അഞ്ചുലക്ഷത്തിലധികം ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. (Source: Business Insider)

7. തുടക്കം മുതല്‍ ഇതുവരെ ഏകദേശം നാലാ‍യിരം കോടി ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. (Source: The Realtime Report)

8. 40 ശതമാനത്തോളം ബ്രാന്‍ഡുകള്‍ വിപണനത്തിനായി ഇന്‍സ്റ്റാഗ്രാമിനെ ആശ്രയിക്കുന്നു. (Source: Marketing Land)

9. ഉന്നതബ്രാന്‍ഡുകളില്‍ 20 ശതമാനത്തിനും പതിനായിരമോ അതിലധികമോ ഫോളോവേഴ്സുണ്ട്. (Source: Marketing Land)

10. ആറുമാസത്തിനിടെ 886,000 മൊബൈല്‍ സന്ദര്‍ശകരുണ്ടായിരുന്നത് 7.3 ദശലക്ഷമായി വര്‍ധിച്ചു. അതായത് 724 ശതമാനം വര്‍ധന.(Source: Marketing Land)

11. ഈ വര്‍ഷം മാത്രം 78 ദശലക്ഷം ഫോട്ടോകളില്‍ യൂസേഴ്സ് ലൈക്ക് രേഖപ്പെടുത്തി. (Source: Digital Buzz Blog)

12. ആഗസ്റ്റ് 2012ലെ കണക്കുപ്രകാരം ട്വിറ്ററിനെക്കാള്‍ 432,000 പ്രതിദിന യൂസര്‍മാര്‍ ഇന്‍സ്റ്റാഗ്രാമിനുണ്ട്. (Source: All Twitter)

13. അതുപോലെ ഇന്‍സ്റ്റാഗ്രാമില്‍ 257 മിനിറ്റ് ചെലവഴിച്ചപ്പോള്‍ 169.9 മിനിറ്റ് മാത്രമാണ് ട്വിറ്ററില്‍ ചെലവഴിച്ചത്. (Source: All Twitter)

14. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഇറങ്ങുന്നതിനുമുന്‍പ് തന്നെ ഇന്‍സ്റ്റാഗ്രാമിന് ലഭിച്ചത് 430,000 രജിസ്ട്രേഷന്‍. (Source: See My City)

15. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഇറങ്ങിയ ദിവസം മാത്രം പത്തു ലക്ഷം ഡൌണ്‍ലോഡ് ഇന്‍സ്റ്റാഗ്രാമില്‍ നടന്നു. (Source: Visual.ly)

16. 2009ല്‍ 1220 കോടി ഡോളറിന് സപ്പോസിനെ ആമസോണ്‍ ഏറ്റെടുക്കുന്നതു വരെ ഏറ്റവുമധികം തുകയ്ക്ക് ഏറ്റെടുക്കപ്പെട്ട വെബ് കമ്പനിയെന്ന പദവി ഇന്‍സ്റ്റാഗ്രാമിനായിരുന്നു. (Source: Factbrowser)

17. 150 ദശലക്ഷം ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുക എന്ന ലക്‍ഷ്യത്തിലെത്താന്‍ ഇന്‍സ്റ്റാഗ്രാമിന് വേണ്ടി വന്നത് പത്തു മാസം മാത്രമാണ്. (Source: Siliconrepublic)

18. ഫോളോഗ്രാമിന്റെ പഠനപ്രകാ‍രം 37 ശതമാനം യൂസര്‍മാരും ഒരിക്കലും ഒരു ഫോട്ടോ മാത്രമായി അപ്‌ലോഡ് ചെയ്യാറില്ല. എന്നാല്‍ അഞ്ചു ശതമാനം പേര്‍ അമ്പതിലധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാറുണ്ട്. (Source: Siliconrepublic)

19. #love, #instagood, #me, #tbt and #cute എന്നിവയാണ് 100 ഹാഷ് ടാഗുകളില്‍ മുന്‍പില്‍ നില്‍ക്കുന്ന അഞ്ച് ഇന്‍സ്റ്റാഗ്രാം ടാഗുകള്‍. (Source: Statigram)

20. ഫേസ്ബുക്ക് ആയിരം കോടി രൂപ വിലയിട്ടതോടെ, 161 വര്‍ഷത്തെ പാരമ്പര്യമുള്ള ദി ന്യൂയോര്‍ക്ക് ടൈംസിനേക്കാള്‍ മൂല്യമുള്ള കമ്പനിയായി ഇന്‍സ്റ്റാഗ്രാം മാറി. 946 ദശലക്ഷമാണ് ദി ന്യൂയോര്‍ക്ക് ടൈംസിന്‍റെ വിപണി മൂല്യം. വെറും രണ്ടു വര്‍ഷത്തിനുള്ളിലാ‍ണ് ഈ നേട്ടം ഇന്‍സ്റ്റാഗ്രാം സ്വന്തമാക്കിയത്. Source: NDTV Gadgets)

വിവരങ്ങള്‍ക്ക് കടപ്പാട് - എക്സ്ചേഞ്ച് ഫോര്‍ മീഡിയ

അടുത്ത പേജില്‍ - പിന്‍റെറെസ്റ്റ് മാജിക്!

PRO
1. പിന്‍റെറെസ്റ്റിന്‍റെ ഫേസ്ബുക്ക് പേജിലെ 97 ശതമാനം ആരാധകരും സ്ത്രീകളാണ്. (Source: AllTwitter)

2. 80 ശതമാനത്തിലധികം പിന്‍സും(പിന്‍റെറെസ്റ്റിലെ പോസ്റ്റുകളെ കുറിക്കുന്ന സൂചകം) റീപിന്‍സാണ്. (Source: AllTwitter)

3. പിന്‍റെറെസ്റ്റിന്‍റെ 80 ശതമാനം യൂസര്‍മാരും സ്ത്രീകളാണ്. അതേസമയം 50 യൂസര്‍മാര്‍ കുട്ടികളാണ്. (Source: Search Engine Journal)

4. പിന്‍റെറെസ്റ്റിന്‍റെ അമേരിക്കന്‍ യൂസര്‍മാര്‍ ശരാശരി ഒരു മണിക്കൂര്‍ 17 മിനിറ്റ് വെബ്സൈറ്റില്‍ ചെലവിടുന്നു. (Source: Search Engine Journal)

5. മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരേക്കാള്‍ 70 ശതമാനം കൂടുതല്‍ തുക ചെലവിടുന്നവരാണ് പിന്‍റെറെസ്റ്റ് സന്ദര്‍ശകര്‍. (Source: Search Engine Journal)

6. 28.1 ശതമാനം പിന്‍റെറെസ്റ്റ് യൂസര്‍മാരും ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഗാര്‍ഹിക വരുമാനമുള്ളവരാണ്. (Source: Ultralinx)

7. 2011 മെയ് മുതല്‍ പിന്‍റെറെസ്റ്റിന്‍റെ സ്ഥിരം സന്ദര്‍ശകരുടെ സംഖ്യ 2,702.2 ശതമാനമായി ഉയര്‍ന്നു. (Source: Ultralinx)

8. ഒരാള്‍ ഒരു തവണ പിന്‍റെറെസ്റ്റ് സന്ദര്‍ശിക്കുമ്പോള്‍ ചുരുങ്ങിയത് 16 മിനിറ്റ് ചെലവിടുന്നുണ്ട്. (Source: AllTwitter)

9. ഒരാള്‍ ശരാശരി ഒരുമാസം ഫേസ്ബുക്കില്‍ ഏഴു മണിക്കൂറും ടംബ്ലറില്‍ 2.5 മണിക്കൂറും ചെലവിടുമ്പോള്‍ പിന്‍റെറെസ്റ്റില്‍ 98 മിനിറ്റ് ചെലവിടുന്നു. (Source: Arik Hanson)

10. ഉല്‍പ്പന്നങ്ങളുടെ വില കൂടിയുള്ള പിന്‍റെറെസ്റ്റ് പിന്‍സിന് അവയില്ലാത്തവയേക്കാള്‍ ലൈക്സ് ലഭിക്കും. (Source: Shopify)

11. പ്രതിമാസം 10 ദശലക്ഷം യു എസ് സന്ദര്‍ശകര്‍ എന്ന ചരിത്രനേട്ടം മറ്റേതൊരു സൈറ്റുകളേക്കാളും വേഗത്തില്‍ കൈവരിക്കാന്‍ പിന്‍‌റെസ്റ്റിനായി. (Source: Sirona Consulting)

12. 83.9 ശതമാനം പിന്നേഴ്സ് പിന്‍സിന് സമയം ചെലവിടുമ്പോള്‍ 15.5 ലൈക്ക് ചെയ്യാനും 0.6 ശതമാനം കമന്റ് ചെയ്യാനും സമയം കണ്ടെത്തുന്നു. (Source: Repinly)

13. നാല്‍‌പത് ശതമാനം ഫേസ്ബുക്ക് സന്ദര്‍ശകരെ അപേക്ഷിച്ച് 69 ശതമാനം പേര്‍ക്കും പിന്‍റെറെസ്റ്റിലൂടെ തങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും കഴിഞ്ഞു. (Source: All Facebook)

14. ഫേസ്ബുക്കിന്റെ അഞ്ചില്‍ ഒന്നു ശതമാനം യൂസര്‍മാരും രണ്ടു ദശലക്ഷം ആ‍ളുകളുള്ള പിന്‍റെറെസ്റ്റ് ഡെയ്‌ലിയിലെ അംഗങ്ങളാണ്. (Source: AppData)

15. പിന്‍റെറെസ്റ്റ് ഉപയോഗിക്കുന്നവരില്‍ ഏറിയ പങ്കും 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. (Source: AllTwitter)

16. ചെറുകിടക്കാരും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും കണ്ടെത്താന്‍ 43 ശതമാനം ആളുകള്‍ പിന്‍റെറെസ്റ്റിനെ ആശ്രയിച്ചപ്പോള്‍ 24 ശതമാനം മാത്രമാണ് ഫേസ്ബുക്കിനെ ആശ്രയിച്ചത്. (Source: All Facebook)

17. 30 ശതമാനം ആളുകള്‍ ഫേസ്ബുക്കിലൂടെ മത്സരങ്ങളിലും പ്രമോഷനുകളിലും പങ്കെടുത്തപ്പോള്‍ ഒമ്പത് ശതമാനം പേര്‍ പിന്‍റെറെസ്റ്റില്‍ പങ്കെടുത്തു. (Source: All Facebook)

18. 57 ശതമാനം പിന്‍റെറെസ്റ്റ് യൂസേഴ്സ് ഭക്ഷണസംബന്ധമായ കാര്യങ്ങളുമാ‍യി ഇടപഴകുന്നു. (Source: Compete)

വിവരങ്ങള്‍ക്ക് കടപ്പാട് - എക്സ്ചേഞ്ച് ഫോര്‍ മീഡിയ

അടുത്ത പേജില്‍ - പിടിച്ചടക്കാന്‍ ഗൂഗിള്‍ പ്ലസ് !

PRO
1. പ്രതിദിനം 5000 കോടി തവണ +1 ബട്ടണ്‍ ഉപയോഗിക്കുന്നു. (Source: AllTwitter)

2. 2012 ഫെബ്രുവരി മുതല്‍ 30 ശതമാനം ബ്രാന്‍ഡുകള്‍ക്കും ഗൂഗിള്‍ സെര്‍ച്ചില്‍ ഗൂഗിള്‍ പ്ലസ് പേജുകള്‍ കൂടി ലഭ്യമായി തുടങ്ങി. മുന്‍പ് അഞ്ചു ശതമാനം ബ്രാന്‍ഡുകള്‍ക്കു മാത്രമാണ് ഈ സൌകര്യം ലഭ്യമായിരുന്നത്. (Source: Bright Edge)

3. 12 വയസിനു മുകളിലുള്ള എട്ടു ശതമാനം അമേരിക്കക്കാര്‍ക്കും ഗൂഗിള്‍ പ്ലസ് അക്കൌണ്ടുണ്ട്. (Source: Edison Research)

4. 2012 ഫെബ്രുവരിക്കും മേയ് മാസത്തിനുമിടയില്‍ ബ്രാന്‍ഡ്‌ഡ് പേജുകളുടെ മൊത്തം സര്‍ക്കിളേഴ്സിന്റെ എണ്ണം 138 ശതമാനമായി വര്‍ധിച്ചു. (Source: Simply Measured)

5. 47 ശതമാനം സ്പാനിഷ് ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുമ്പോള്‍ 18 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഉപയോക്താക്കള്‍.

6. പ്രതിദിനം 625,000 പുതിയ ഗൂഗിള്‍ പ്ലസ് അക്കൌണ്ടുകള്‍ സൃഷ്ടിക്കുന്നു. (Source: AllTwitter)

7. 40 ശതമാനം വ്യാപാരികള്‍ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുമ്പോള്‍ 70 ശതമാനം ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. 67 ശതമാ‍നം ഗൂഗിള്‍ പ്ലസിലെ സാ‍ന്നിധ്യം വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. (Source: Social Media Examiner)

8. ഗൂഗിള്‍ പ്ലസിന്റെ 42 ശതമാനം യൂസേഴ്സ് അവിവാഹിതരാണ്. വിവാഹിതരുടെ എണ്ണം 27 ശതമാനം മാത്രമാണ്. (Source: Website-Monitoring)

9. ഗൂഗിള്‍ പ്ലസിന്റെ യൂസേഴ്സില്‍ 68 ശതമാനം പുരുഷന്മാരാണ്. സ്ത്രീകളുടെ എണ്ണം ആവട്ടെ 32 ശതമാനവും. (Source: Mashable)

10. ഗൂഗിള്‍ പ്ലസിന്റെ സ്ഥിര ഉപയോക്താക്കള്‍ പ്രതിദിനം ഒരു മണിക്കൂര്‍ ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. (Source: Jeff Bullas)

11. ദിവസേന ഒരു ഗൂഗിള്‍ പ്ലസ് യൂസര്‍ ഉപയോഗിക്കുന്ന ശരാശരി സമയം ദിവസേന 12 മിനിറ്റാണ്. (Source: Jeff Bullas)

12. 60 ശതമാനം യൂസര്‍മാരും ദിവസേന സൈറ്റ് സന്ദര്‍ശിക്കാറുണ്ട്. (Source: tecmark)

13. ഒരു തവണ പോസ്റ്റ് നടത്തുന്ന 30 ശതമാ‍നം പേരും രണ്ടാമത് ഒരു പോസ്റ്റ് നടത്താറില്ല. (Source: Jeff Bullas)

വിവരങ്ങള്‍ക്ക് കടപ്പാട് - എക്സ്ചേഞ്ച് ഫോര്‍ മീഡിയ

വെബ്ദുനിയ വായിക്കുക