ലക്കോട്ടപ്പം, പേര് സ്‌റ്റൈലിഷല്ലേ? അധികം ആർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്ന് തോന്നുന്നു. എന്നാൽ സംഭവം എന്താണെന്ന് അറിഞ്ഞുവരുമ്പോഴേക്കും പല സ്ഥലങ്ങളിലും പേര് പലതയിരിക്കും. മൈദയും മുട്ടയും കൊണ്ട് തയാറാക്കുന്ന ഒരു വിഭവമാണ് ലക്കോട്ടപ്പം. മലബാറിലാണ് സാധാരണയായി ഈ വിഭവം കണ്ടുവരുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒന്നാണിത്. അതിന് കാരണവുമുൻട്, മധുരമൂറുന്ന ഒരു വിഭവമാണിത്. കേട്ടപ്പോൾ എങ്ങനെ തയ്യാറാകും ഇത് എന്ന് തോന്നുന്നില്ലേ? തയ്യാറാക്കാൻ വളരെ സിംപിളാണിത്... ഇതാ ലക്കോട്ടപ്പത്തിന്റെ റസീപ്പി...
മഞ്ഞകളര്‍ -ഒരു നുള്ള്
പാകം ചെയ്യുന്ന വിധം ഇങ്ങനെയാണ്:-
പഞ്ചസാരയും മൈദയും ചേര്‍ത്ത് വെള്ളമൊഴിച്ച് കുറുക്കി കലക്കുക. ദോശക്കല്ല് അടുപ്പില് വെച്ച് പൂരി വലിപ്പത്തില്‍ ദോശപോലെ ഒഴിച്ച് മുട്ട ചിക്കിയത് കുറച്ച് നടുവിൽ ഫിൽ ചെയ്‌തതിന് ശേഷം നാലുഭാഗവും പെട്ടിപോലെ മടക്കിവെയ്ക്കുക. രണ്ടാമത് പൂരിയെക്കാളും വലിപ്പത്തില് ദോശ ഉണ്ടാക്കി നടുവില് മുട്ട ചിക്കിയതും വെച്ച് ആദ്യം ഉണ്ടാക്കിയ പെട്ടി ആകൃതിയിലുള്ളത് ഇതില് വെച്ച് പിന്നെയും ആദ്യം ചെയ്തതുപോലെ പെട്ടി ആകൃതിയില് മടക്കി വെയ്ക്കുക. ഇങ്ങനെ 4 അട്ടിയിൽ ഉണ്ടാക്കിയെടുക്കണം. അര കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ഒഴിച്ച് കളറും ചേര്‍ത്ത് പാനിയാക്കുക. ഒരു പാത്രത്തില്‍ അപ്പം എടുത്തുവെച്ച് കത്തി കൊണ്ട് നാലാക്കി നടുക്കുമാത്രം കട്ട് ചെയ്യുക. അതില്‍ ഈ പാനി കുറച്ച് ഒഴിച്ച് ഭംഗിയാക്കുക.