How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക

രേണുക വേണു

വ്യാഴം, 9 ഏപ്രില്‍ 2026 (08:06 IST)
How to Open Closet Seat Cover: ശുചിത്വമില്ലാത്ത ടോയ്ലറ്റുകൾ ഒട്ടേറെ അസുഖങ്ങൾക്ക് കാരണമാകുമെന്ന് അറിയാമല്ലോ? ഉപയോഗത്തിനു ശേഷം ടോയ്ലറ്റ് ലിഡ് അടയ്ക്കാൻ മറക്കരുത്. മാത്രമല്ല ടോയ്ലറ്റ് ലിഡ് അടച്ച ശേഷം ഫ്‌ളഷ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. ടോയ്ലറ്റ് ലിഡ് തുറന്നുവെച്ച് ഫ്‌ളഷ് ചെയ്യുമ്പോൾ അണുക്കൾ പുറത്തേക്ക് പടരാൻ സാധ്യത കൂടുതലാണ്.
 
ടോയ്ലറ്റിൽ നിന്നു പുറത്തേക്ക് വരുന്ന ഒരു തുള്ളി വെള്ളത്തിൽ പോലും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ബാക്ടീരിയകൾക്കും വൈറസുകൾക്കും ആറ് അടി ഉയരത്തിൽ വായുവിൽ പടരാൻ സാധിക്കും. ഫ്‌ളഷിങ് പൂർണമായ ശേഷം പിന്നീട് തുറന്നുനോക്കി പരിശോധിക്കാവുന്നതാണ്. 
 
ടോയ്ലറ്റ് സീറ്റിൽ ഇരിക്കും മുൻപ് അത് വെള്ളമൊഴിച്ച് വൃത്തിയാക്കുക. ടോയ്ലറ്റ് ആഴ്ചയിൽ രണ്ട് തവണയെങ്കിലും ലിക്വിഡ് ഉപയോഗിച്ച് വൃത്തിയാക്കണം. ചെറിയ ബ്രഷ് ഉപയോഗിച്ച് ടോയ്ലറ്റിന്റെ മുക്കും മൂലയും ഉരച്ചു കഴുകണം. ഇതൊക്കെ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും. 
 
ടോയ്ലറ്റിൽ എപ്പോഴും ടിഷ്യു പേപ്പർ സൂക്ഷിക്കുക. ടോയ്ലറ്റ് ലിഡ് തുറക്കാനും അടയ്ക്കാനും ടിഷ്യു പേപ്പർ ഉപയോഗിക്കുന്നത് നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍