ഇനി ആപ്പിൾ പാൻ കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആദ്യം ഒരു ബൌളിൽ മൈദ, മുട്ട, പഞ്ചസാര, ബട്ടർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ബീറ്റ് ചെയ്തെടുക്കാൻ സാധിക്കുമെങ്കിൽ കൂടുതൽ നല്ലതാണ്. ഇതേലേക്ക് ആപ്പിൾ ഗ്രേറ്റ് ചെയ്തു ചേർക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്.
ആപ്പിൾ ഗ്രേറ്റ് ചെയ്ത് നന്നായി ഇളക്കിയ ശേഷം ബേക്കിംഗ് സോഡയും, വാനില എസൻസും ഒരു നുള്ള് ഉപ്പും ചേർത്ത് വീണ്ടും നന്നായി യോജിപ്പിച്ചെടുക്കുക. ഇനി ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചുകൊടുക്കുക. ഇരുവശവും ബ്രൌൺ നിറമാവുന്നതുവരെ വേവിക്കാം. ആപ്പിൾ പാൻകേക്ക് തയ്യാർ.