പുതിയ സ്മാർട്ട്ഫോൺ ശ്രേണിക്ക് തുടക്കമിട്ട് റിയൽമി, U1നെ വിപണിയിൽ അവതരിപ്പിച്ചു

വ്യാഴം, 29 നവം‌ബര്‍ 2018 (18:01 IST)
പുത്തൻ സ്മാർട്ട്ഫോൺ ശ്രേണിയുമായി റിയൽമി. റിയൽമി U1നെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ഡിസംബർ അഞ്ചുമുതൽ ഫോൺ വിപണിൽ ലഭ്യമായി തുടങ്ങും. ഫോണിനായി ഓൺലൈൻ സൈറ്റായ ആമസൊണിൽ മു‌ൻ‌കൂറായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. 
 
3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങൻ രണ്ട് വേരിയന്റുകളായാണ് ഫോൺ വിപണിയിൽ എത്തുക സോണി ഐഎംഎക്സ് 576 സെന്‍സർ ഉപയോഗിച്ചിട്ടുള്ള  25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഫോണിന്റെ എടുത്തുപറയേണ്ട സവീശേഷത. 
 
13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും ഡ്യുവൽ റിയർ ക്യാമറകൾ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും.2340x 1080 പിക്സൽ റേഷ്യോവിൽ 6.3 ഇഞ്ച് ഫുൾ എച്ച്‌ ഡി  എല്‍സിഡി ഐപിഎസ് ഡ്യൂഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 
 
ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 5.2 ആണ് ഫോണിലുള്ളത്. എം സെന്‍സര്‍, ജി സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ലൈറ്റ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍