പുതുരുചിയുമായി ബ്രെഡ് ഹല്‍വ

ചൊവ്വ, 24 ഫെബ്രുവരി 2009 (18:55 IST)
രുചികരമായ ബ്രെഡ് ഹല്‍‌വ ഉണ്ടാക്കുന്ന വിധം

ചേരുവകള്‍:

ബ്രെഡ് - അര പായ്ക്ക്
വെണ്ണ - അര ഗ്ലാസ്
നെയ്യ് - ഏഴ് സ്‌പൂണ്‍
പഞ്ചസാര - ഒരു കപ്പ് അല്ലെങ്കില്‍ നിങ്ങളുടെ ആവശ്യത്തിന് ചേര്‍ക്കുക
പാല്‍ - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം:

വൃത്തിയായി കഴുകി ഉണക്കിയ ചീനച്ചട്ടിയില്‍ ഒരു സ്‌പൂണ്‍ നെയ്യൊഴിച്ച്, ബ്രെഡ് കഷണങ്ങള്‍ ചെറിയ ബ്രൌണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്യണം. നേരത്തെ തിളപ്പിച്ച് മാറ്റിവെച്ചിരിക്കുന്ന ഒരു കപ്പ് പാല്‍ സാവധാനം ഫ്രൈ ബ്രെഡിലേക്കൊഴിക്കുക. പാല്‍ ഒഴിക്കുന്നതിനനുസരിച്ച് ബ്രെഡ് കഷണങ്ങള്‍ ചെറുതായി ഇളക്കി കൊണ്ടിരിക്കണം. അതിനു ശേഷം ഒരു കപ്പ് പഞ്ചസാര ഈ മിശ്രിതത്തിലേക്ക് പകര്‍ന്ന് നന്നായി ഇളക്കുക.

ബ്രെഡ് കഷണങ്ങളും പാലും പഞ്ചസാരയും നല്ലതു പോലെ കൂടിക്കലര്‍ന്നതിലേക്ക് മാറ്റിവെച്ചിരിക്കുന്ന അരഗ്ലാ‍സ് വെണ്ണ
ഒഴിക്കുക. എല്ലാം ചേര്‍ന്ന മിശ്രിതം നന്നായി കുറുകുന്നതു വരെ ചെറിയ ചൂടില്‍ അടുപ്പത്തു വെച്ച് ചൂടാക്കുക. നല്ലതു പോലെ കുറുകിയതിനു ശേഷം മാത്രം മിശ്രിതം അടുപ്പത്തു നിന്ന് വാങ്ങുക.

വെബ്ദുനിയ വായിക്കുക