വരുന്നൂ... കര്‍വ്ഡ് ഡിസ്‌പ്ലേയുമായി ഷവോമി ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ‘മി നോട്ട് 2’

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (17:28 IST)
ഷവോമിയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ മി നോട്ട് 2 അവതരിപ്പിച്ചു. സാംസങ് ഗ്യാലക്‌സി എസ്7 എഡ്ജിന് സമാനമായ രീതിയില്‍ മുന്നിലും പിന്നിലുമുള്ള 3ഡി കര്‍വ്ഡ് ഗ്ലാസാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷത. പിയാനോ ബ്ലാക്ക്, ഗ്ലാസ്യല്‍ സില്‍വര്‍, അലുമിനിയം ബില്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 27600രൂപ മുതല്‍ 34500 രൂപവരെയാണ് വില.
 
4ജിബി റാം/64 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്, 6ജിബി റാം/128 സ്‌റ്റോറേജ്, 6ജിബി റാം/128 ജിബി സ്‌റ്റോറേജ് ഗ്ലോബല്‍ എഡിഷന്‍ എന്നിങ്ങനെയുള്ള മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാകുന്ന ഈ ഫോണില്‍ ഫിഗ്ഗര്‍പ്രിന്റ് സൌകര്യവുമുണ്ട്. 5.7 ഇഞ്ച് ഒഎല്‍ഇഡി ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേയുമായി എത്തുന്ന ഈ ഫോണിന് 2.35 ജിഗാഹെട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസ്സറാണ് കരുത്തേകുന്നത്.    
 
4കെ വീഡിയോ റെക്കോര്‍ഡിങ് സാധ്യമാകുന്ന 22.56 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിലുള്ളത്. f/2.0 അപര്‍ചറും ഈ ക്യാമറയുടെ സവിശേഷതയാണ്. എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, എന്‍എഫ്‌സി കണക്ടിവിറ്റി,അക്വസ്റ്റിക് ഓഡിയോ പ്രൊസസര്‍, 192 കിലോഹെട്‌സ്/24 ബൈറ്റ് ഹൈഫൈ സൗണ്ട് ക്വാളിറ്റി, 4070എം എ എച്ച് ബാറ്ററി എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. 

വെബ്ദുനിയ വായിക്കുക