സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പച്ചക്കറിയുടെ വില മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പച്ചക്കറികള്‍ എത്താത്തത് ആണ് വില വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. കൂടാതെ, മണ്ഡലകാലം ആരംഭിച്ചതും പച്ചക്കറി വിലയെ ബാധിച്ചു.
സവാള ( 60 രൂപ), ചെറിയ ഉള്ളി (70 രൂപ), പച്ചമുളക് കിലോ (70 രൂപ), പയര്‍ (100രൂപ), പാവയ്ക്ക (80രൂപ), ഇഞ്ചി (70രൂപ), മുരിങ്ങയ്ക്ക (100രൂപ), അമരയ്ക്ക (60രൂപ), കാരറ്റ് (60രൂപ), വഴുതന (60രൂപ), ചേമ്പ് (80രൂപ), പടവലം (40രൂപ), വെള്ളരി (60രൂപ), കോളിഫ്‌ളവര്‍ (80 രൂപ), കറിവേപ്പില (50 രൂപ), ചെറുനാരങ്ങ (90 രൂപ), പച്ചമാങ്ങ (80രൂപ) എന്നിങ്ങനെയാണ് വിപണി വില.