പുതുവർഷത്തിൽ ട്രൈയ്‌ൻ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് റെയിൽവേ; പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ

അഭിറാം മനോഹർ

ബുധന്‍, 1 ജനുവരി 2020 (13:01 IST)
പുതുവർഷത്തിൽ തീവണ്ടിയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് മുതലായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. എല്ലാ വിഭാഗത്തിലുമുള്ള തീവണ്ടി നിരക്കുകളിലും വർധനവുണ്ട്. അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് ഒരു പൈസ മുതൽ നാല് പൈസ വരെയാണ് വർധനവ്.
 
എക്സ്പ്രസ് ട്രൈനുകളിൽ കിലോമീറ്ററിന് രണ്ട് പൈസയാണ് വർധിപ്പിച്ചത്. അതേസമയം സബർബൻ നിരക്കുകളിലും സീസൺ ടിക്കറ്റ് നിരക്കുകളിലും മാറ്റങ്ങളില്ല. പഴയ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് നിരക്ക് വർദ്ധനവ് ബാധകമാകില്ല. ജി എസ് ടി നിരക്കുകൾ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് തുടരും.
 
മെയിൽ/എക്സ്പ്രസ് നോൺ ഏ സിയിൽ അടിസ്ഥാന നിരക്കിൽ രണ്ട് പൈസയാണ് വർധിക്കുക. സെക്കൻഡ് ക്ലാസ്,സ്ലീപ്പർ,ഫസ്റ്റ്ക്ലാസ് യാത്രാനിരക്കിൽ കിലോമീറ്ററിന് രണ്ട് പൈസ വർദ്ധിക്കും. ഏ സി നിരക്കുകളിൽ നാല് പൈസയായിരിക്കും കിലോമീറ്ററിന് അധികം ഈടാക്കുന്നത്. പുതിയ നിരക്ക് വർധനവിൽ നിന്നും 2300 കോടി രൂപയുടെ അധികം വരുമാനമാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍