പുതു വർണങ്ങളുമായി സുസുക്കിയുടെ സൂപ്പർബൈക്ക് ‘ഹയബൂസ’ വിപണിയിലേക്ക്

ചൊവ്വ, 8 നവം‌ബര്‍ 2016 (14:23 IST)
സൂപ്പർബൈക്ക് പ്രേമികളുടെ ഇഷ്ട ബൈക്കായ ഹയബൂസയുടെ പുതു വർണങ്ങളുമായി സുസുക്കി ഇന്ത്യ. പേൾ വൈറ്റ്, പേൾ വിബ്ജിയോർ ബ്ലൂ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് അടുത്ത വര്‍ഷത്തോടെ പുതിയ ഈ ബൈക്ക് എത്തുക.  

നേരത്തെ സുസുക്കി ഹയബൂസയുടെ അസംബിൾ ഇന്ത്യയിൽ ആരംഭിച്ചതിന്റെ ഭാഗമായി ഏകദേശം രണ്ടു ലക്ഷം രൂപയോളം ബൈക്കിന്റെ വിലയില്‍ കുറവു വന്നിരുന്നു. വിലകുറച്ചതിനു ശേഷം ബൈക്കിന്റെ വിൽപ്പനയിൽ 100 ശതമാനം വളർച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു.

ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ബൈക്കുകളുടെ വില്‍പന വര്‍ധിച്ചു വരുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് സുസുക്കിയുടെ മനേസർ നിർമാണ ശാലയില്‍ വച്ച് ഈ വാഹനത്തിന്റെ അസംബിൾ ആരംഭിച്ചത്. 1340 സിസി എൻജിനാണ് ബൈക്കിലുള്ളത്. ഈ എൻജിൻ 9500 ആർപിഎമ്മിൽ 197 സിസി കരുത്തും 7200 ആർപിഎമ്മിൽ 155 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക.  

വെബ്ദുനിയ വായിക്കുക