സെയില്‍ ഓഹരി വില്‍പ്പന വെള്ളിയാഴ്ച നടക്കും

വ്യാഴം, 4 ഡിസം‌ബര്‍ 2014 (11:05 IST)
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ (സെയില്‍) യിലെ അഞ്ച് ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.  ഡിസംബര്‍ അഞ്ചിനായിരിക്കും വില്പന.

ഓഹരി വില്‍പ്പനയിലൂടെ 1,700 കോടി രൂപയുടെ വരുമാനം കണ്ടെത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. 20.65 കോടി ഓഹരിയാണ് വില്‍ക്കുന്നത്. ഓഹരികളുടെ നിലവിലെ വിപണി വില 85.65 രൂപയാണ്. എന്നാല്‍ വില്‍പ്പന നടത്തുന്നതിനു മുമ്പേ ഓഹരികളുടെ തറവില ഇന്ന് നിശ്ചയിക്കുമെന്നാണ് കരുതുന്നത്.

സെയിലിന്റെ 10.82 ശതമാനം ഓഹരി വില്പനയ്ക്ക് കാബിനറ്റ് അനുമതി ലഭിച്ചതില്‍ 5.82 ശതമാനം 2013 മാര്‍ച്ചിന് മുമ്പ്‌ കൈയൊഴിഞ്ഞിരുന്നു. ബാക്കിയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 43,425 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക