ഓഹരി വിപണികള്‍ നേട്ടം കൈവരിക്കുന്നു
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഓഹരി വിപണികള്‍ വീണ്ടും റെക്കോഡുകള്‍ തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് സൂചിക 152 പോയന്റ് ഉയര്‍ന്ന് 28021ലും നിഫ്റ്റി സൂചിക 43 പോയന്റ് ഉയര്‍ന്ന് 8380ലുമെത്തി. 1092 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 452 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, ഐടിസി, സെസ സ്റ്റെര്‍ലൈറ്റ്, കോള്‍ ഇന്ത്യ തുടങ്ങിയവയാണ് നേട്ടത്തില്‍. എല്‍ആന്റ്ടി, സിപ്ല, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.