സാംസംഗിന് ഗൂഗിളിന്റെ വക ഇരുട്ടടി!

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (19:35 IST)
ഇന്ത്യയിലെ സാംസംഗിന്റെ അപ്രമാദിത്യത്തിന് കൂച്ചുവിലങ്ങിടാന്‍ വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുമായി ഗൂഗിള്‍ എത്തുന്നു. ആന്‍ഡ്രോയിഡ് വണ്‍ എന്ന സ്മാര്‍ട്ട് ഫോണാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മികച്ച ബാറ്ററി ബാക്കപ്പും ഗൂഗിള്‍ സ്റ്റോര്‍, ആന്‍ഡ്രോയിഡ് സേവനങ്ങള്‍ എന്നിവ സാംസംഗിനേ കവച്ചുവയ്ക്കുന്ന രീതിയിലാണ് ഇതില്‍ ഉള്ളത്. 4.5 ഇഞ്ച് ടച്ച് സ്ക്രീനാണ് ഫോണിന്റേത്. 4 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 1 ജിബി റാം, 5 മെഗാപിക്സല്‍ പിന്‍കാമറ എന്നിവയും ഗൂഗിള്‍ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

1700 എംഎച്ച് ബാറ്ററിയിലായിരിക്കും ആന്‍ഡ്രോയിഡ് വണ്‍ പ്രവര്‍ത്തിക്കുക. സാധാരണക്കാരേ ലക്ഷ്യമിട്ട് വിപണിയില്‍ ഇറക്കിയിരിക്കുന്ന ഫോണ്‍ തിങ്കളാഴ്ച മുതല്‍ ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്നാപ് ഡീല്‍ എന്നീ ഓണ്‍ലൈന്‍ സ്റോറുകള്‍ വഴി വില്‍പ്പന നടത്തും.

മൈക്രോമാക്സ്, കാര്‍ബണ്‍, സ്പൈസ് തുടങ്ങിയ ഇന്ത്യന്‍ മൊബൈല്‍ കമ്പികളുമായി സഹകരിച്ചാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ ഇറക്കിയിരിക്കുന്നത്. 6,339 രൂപയാണ് ബേസ് മോഡലിന്റെ വില.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക