ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും കൂടി

ഞായര്‍, 16 ഏപ്രില്‍ 2017 (10:22 IST)
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 1.39 രൂപയും ഡീസല്‍ ലിറ്ററിന് 1.04 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് നിലവിലെ വിലവര്‍ധന. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
 
ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന മാറ്റവും രൂപയുടെ നിരക്കും പരിഗണിച്ചാണ് ഓരോ മാസവും രണ്ടു തവണ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലകളില്‍ പരിഷ്കരണം ഉണ്ടാകുന്നത്. 
 

വെബ്ദുനിയ വായിക്കുക