1984ലാണ് മാരുതി സുസൂക്കി ഒമ്നിയെ വിപണിയിൽ അവതരിപ്പിക്കുന്നത് പിന്നീട് 1998ലും, 2005 ലും. വാഹത്തിന്റെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ മോഡലുകളെല്ലാം വിപണിയിൽ യൂട്ടിലിറ്റി വാഹനമെന്ന നിലയിൽ വലിയ സ്വീകാര്യത തന്നെയാണ് നേടിയിരുന്നത്.
2020 ഒക്ടോബറില്‍ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) രാജ്യത്ത് നിലവിൽ വരുന്നതോടുകൂടി ഒമ്നിക്ക് വിപനിയിൽ നിലനിൽക്കാനാകില്ല. മാരുതി സുസുക്കി ചെയര്‍മാനായ ആര്‍ സി ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞു. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തങ്ങളുടെ ചില കാറുകള്‍ക്ക് കഴിയില്ല. അക്കൂട്ടത്തില്‍ ഒന്നു ഒമ്‌നിയാണെന്നു ഭാര്‍ഗവ വ്യക്തമാക്കി.
ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടുംഈ പരീക്ഷയെ അതിജീവിക്കാൻ ഒമ്നിക്ക് കഴിയില്ല. ആഘാതങ്ങളെ അത്രകണ്ട് ചെറുക്കാൻ കഴിവില്ലാത്ത വാഹനമാണ് ഒമ്നി. 34 ബി എച്ച് പി കരുത്തും 59 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 796 സിസി 3 സിലിണ്ടര്‍ എഞ്ചിനിലാണ് മാരുതി ഒമ്‌നി നിലവിൽ വിപണിയില്‍ എത്തുന്നത്.