മൈക്രോസോഫ്‌റ്റിന്റെ അവസാന ലൂമിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ലൂമിയ 650 ഡ്യുവല്‍ സിം ഫോണാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 15,299 രൂപയാണ് ഫോണിന്റെ വില. കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റമായ വിന്‍ഡോസ് 10ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക.
മാറ്റ് വെളുപ്പിലും മാറ്റ് കറുപ്പ് നിറത്തിലുമാണ് നോക്കിയ 650 എത്തിയിരിക്കുന്നത്. നേരത്തെ ആമസോണില്‍ ഫോണ്‍ വില്‍പ്പനയ്‌ക്ക് എത്തിയിരുന്നു 16,599 രൂപയായിരുന്നു ആമസോണില്‍ വില. അഞ്ച് ഇഞ്ച് എച്ച് ഡി ബ്ലാക്ക് അമോള്‍ഡ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1.3 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗന്‍ 212 പ്രൊസസറാണ് ഈ ഫോണിലേത്.
ഒരു ജി ബി റാമുള്ള ഫോണിന് 16 ജിബിയാണ് ഇന്റേര്‍ണല്‍ മെമ്മറി. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജി ബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. എട്ട് എം പി പിന്‍ ക്യാമറയും അഞ്ച് എം പി മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണിന് 2000 എം എ എച്ച് ബാറ്ററി കപാസിറ്റിയാണ്‍. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഫോണ്‍ കമ്പനി പ്രഖ്യാപിച്ചത്.