യാത്രകളില്‍ ഇനി '' വിൻഡ്സോംഗ് '' കൂട്ടാകും

ബുധന്‍, 28 ജനുവരി 2015 (10:56 IST)
ഇന്ത്യന്‍ വിപണികളില്‍ കരുത്ത് കാട്ടി മുന്നേറുന്ന സ്വി‌ഫ്‌റ്റിന്റെ ലിമിറ്റഡ് എഡിഷനായി മാരുതി സുസുക്കി വിപണിയിലെത്തിക്കുന്ന പുത്തൻ മോഡലാണ് വിൻഡ്സോംഗ്.

കൂടുതല്‍ അഴകും കരുത്തും സമന്വയിക്കുന്ന വിൻഡ്സോംഗിന് കൂടുതല്‍ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ആകർഷകമായ ഗ്രാഫിക്‌സും, മികച്ച മൈലേജുമാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. വിലയില്‍ വലിയ കുറവ് സംഭവിച്ചെങ്കിലും വിൻഡ്സോംഗ് നിരത്തുകളിൽ വൻ ഹിറ്റായ മാറിയ സ്വി‌ഫ്‌റ്റിന്റെ അതേ പതിപ്പാകുമെന്നാണ് വിലയിരുത്തല്‍. അതിലുപരി മികച്ച മ്യൂസിക് സംവിധാനവും, ഇന്റീരിയറും വിൻഡ്‌സോംഗില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

83.1 ബി.എച്ച്.പി കരുത്തുള്ള 1,197 സി.സി എൻജിനാണ് ഈ ഹാച്ച്ബാക്കിനുള്ളത്. 5 - സ്‌പീഡ് മാനുവൽ ഗിയറുകൾ നൽകിയിരിക്കുന്നു. പെട്രോൾ വിഎക്‌സ്ഐ വേരിയന്റായി എത്തുന്ന വിൻഡ്‌സോംഗിന് 5.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. കമ്പനി വാഗ്‌ദാനം ചെയ്യുന്ന മൈലേജ് ലിറ്ററിന് 25.2 കിലോമീറ്ററാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക