കെഎസ്ആര്‍ടിസി കടക്കെണിയില്‍ : 3000 കോടിയോളം രൂപ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കും

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (11:12 IST)
കെഎസ്ആര്‍ടിസി കടക്കെണി തീര്‍ക്കാന്‍ 3000 കോടിയോളം രൂപ വിവിധ ബാങ്കുകളില്‍ നിന്ന്  ദീര്‍ഘകാല വായ്പ എടുക്കുന്നു. കോര്‍പറേഷന് 900 പുതിയ ബസ് വാങ്ങുന്നതിനു കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്. 
 
അതേസമയം, കെഎസ്ആർടിസിയിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയർത്തണമെന്ന സുശീല്‍ ഖന്നയുടെ ശുപാര്‍ശ എൽഡിഎഫിന്റെ അനുമതിക്കു വിടുമെന്നു സര്‍ക്കാര്‍ അറിയിച്ചു. ആ ശുപാര്‍ശയില്‍ എൽഡിഎഫിന്റെ അനുമതി ലഭിച്ചാല്‍ മന്ത്രിസഭ അംഗീകരിക്കുകയും തുടര്‍ന്നു ശുപാര്‍ശ നടപ്പാക്കുകയും ചെയ്യും.
 
2950 കോടി രൂപ കെഎസ്ആര്‍ടിസി അടച്ചു തീര്‍ക്കാനുണ്ട്. ദിവസം മൂന്നു കോടിയിലേറെ രൂപയാണു തിരിച്ചടവ്. ഇതും മറ്റു ചെലവുകളും കഴിഞ്ഞാല്‍ പിന്നെ ദിവസ വരുമാനത്തില്‍ കാര്യമായ തുക മിച്ചമില്ല. ഈ സാഹചര്യത്തിലാണ് എസ്ബിഐ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോർഷ്യത്തിൽ നിന്നു ദീർഘകാല വായ്പ എടുത്ത് ഇതു തിരിച്ചടയ്ക്കാൻ തീരുമാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍