സ്വര്‍ണാഭരണ കടകള്‍ സമരത്തില്‍; മൂന്നു ദിവസത്തേക്ക് അടഞ്ഞുകിടക്കും

ബുധന്‍, 2 മാര്‍ച്ച് 2016 (09:48 IST)
രാജ്യത്തെ സ്വര്‍ണാഭരണ കടകള്‍ സമരത്തില്‍. ജ്വല്ലറി രംഗത്തെ 300 അസോസിയേഷനുകളും നിര്‍മ്മാതാക്കളും ചില്ലറവ്യാപാരികളും തൊഴിലാളികളും ഒരുമിച്ചാണ് സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ ജി വി ശ്രീധര്‍ പറഞ്ഞു. 
 
ഒരു ശതമാനം എക്സൈസ് തീരുവ പുനസ്ഥാപിക്കാനും രണ്ടു ലക്ഷത്തിനും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം.
 
ബുധനാഴ്ച മുതല്‍ മൂന്നുദിവസം രാജ്യത്തെ മുഴുവന്‍ ജ്വല്ലറികളും അടച്ചിടും. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം പാന്‍കാര്‍ഡ് ബാധകമാക്കണമെന്നും എക്സൈസ് തീരുവ പിന്‍വലിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
 
ധനകാര്യ മന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചക്കു ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ശ്രീധര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക