കമ്പനിയുടെ ബാധ്യതകൾ ഒഴിവാക്കി കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ഈ വിൽപ്പന ജിയോയെ സഹായിക്കും എന്നാണ് ബിസിനസ് വിദഗ്ഷർ ചൂണ്ടിക്കാട്ടുന്നത്. 2.2 ലക്ഷത്തോളം ടവറുകളാണ് ജിയോക്ക് ഇന്ത്യയിലുള്ളത്. ഇതിൽ അധികവും ജിയോ വാടകക്കെടുത്തവയാണ്. ഇതുക്കൂടാതെ മൂന്ന് ലക്ഷം റൂട്ട് കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് ജിയോ വിൽക്കുന്നത്.
അതേസമയം ടെലികോം സേവനങ്ങൾ ജിയോ വിൽക്കുന്നില്ല. ടെലികോം രംഗത്തുള്ള മറ്റു അടിസ്ഥാന സൌകര്യങ്ങളുടെ നടത്തിപ്പും ജിയോ ബ്രൂക്ക്ഫീൽഡ്സിന് ദീർഘകാലാടിസ്ഥാനത്തിൽ കൈമാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പുതിയ വിൽപ്പനയുടെ ഭാഗമായി ടെലികോം മേഖലയിൽ കൂടുതൽ ഇൻവെസ്റ്റ്മെന്റുകൾ ജിയോ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ 30 കോടി ഉപയോക്താക്കളാണ് ജിയോക്ക് ഇന്ത്യയിലുള്ളത്.