ടെലികോം രംഗം കാത്തിരുന്ന ഐഡിയ വോഡഫോൺ ലയനം കടുത്ത പ്രതിസന്ധിയിൽ

തിങ്കള്‍, 16 ഏപ്രില്‍ 2018 (17:56 IST)
രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ ഐഡിയ വോഡഫോൺ ലയനത്തിന് കടുത്ത തിരിച്ചടി.  ഇരു കമ്പനികൾക്കുമായി 19,000 കോടി രൂപ കടബാധ്യതയുണ്ട്. കമ്പനികൽ ലയിക്കുന്നതിന്നു മുൻപയി ഈ കടബാധ്യത പൂർണ്ണമായും തീർക്കണം എന്ന് ടെലികോം മന്ത്രാലയം നിലപാട് സ്വീകരിച്ചതോടെയാന് ഇരു കമ്പനികൾക്കും വിനയായത്.
 
റിലയൻസ് ജിയോയുടെ ടെലികോം വിപണിയിളെക്കുള്ള കടന്നു വരവ് മറ്റു ടെലൊകോം കമ്പനികൾക്ക് കടൂത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വലിയ ഓഫറുകൾ നൽകി ജിയോ ഉപഭോകതാക്കളെ കീഴടക്കിയപ്പോൾ മറ്റുകമ്പനികൾക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നു. 
 
ഈ പ്രത്യേഗ സാഹചര്യത്തിലാണ് പരസ്പരം എതിരാളായിരുന്ന വോഡഫോണും ഐഡിയയും ലയിക്കാൻ  തീരുമാനമെടുത്തത്. ഈ ലയനത്തോടുകൂടി ഇന്ത്യയിലേ ഏറ്റവും വലിയ ടെലികൊം കമ്പനിയായി പുതിയ കമ്പനി രൂപപ്പെടും. ഇതിലൂടെ റിലയൻസ്  ജിയോയ്ക്ക് വിപണിയിൽ കടുത്ത മത്സരം സൃഷ്ടിക്കാനാണ് കമ്പനികൾ ഒരുങ്ങിയിരുന്നത്. 
 
അതേസമയം ലയനം വൈകും എന്ന വാർത്തകൾ പുറത്തുവന്നതോടുകൂടി ഐഡിയയുടെ വിപണിമൂല്യത്തിൽ ഇടിവുണ്ടാട്ടുണ്ട് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍