ഐബോള്‍ തങ്ങളുടെ സ്ലൈഡ് ബ്രേസ് എക്സ്1 ടാബ്ലറ്റ് വിപണിയിലെത്തിച്ചു. ഒക്ടാകോര്‍ പ്രോസസര്‍10.1 ഇഞ്ച് സ്ക്രീന്‍ എന്നിവയാണ് ടാബ്ലറ്റിന്റെ പ്രത്യേകതകള്‍. ടാബില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിങ് സിസ്റ്റം, 2 ജിബി റാം, 16 ജിബി ഇന്‍ ബില്‍റ്റ് സ്റ്റോറേജ്, 1.7 ജിഗാഹെട്സ് പ്രോസസര്‍, 3 ജി ശേഷി, 7800 എംഎഎച്ച് ബാറ്ററി, 13 എംപി ഓട്ടോഫോക്കസ് പിന്‍ക്യാമറ, അഞ്ച് എംപി മുന്‍ ക്യാമറ, ഇരട്ട ചേംബറുള്ള സ്പീക്കര്‍ എന്നിവയൊക്കെയാണ് ഐബോള്‍ ഒരുക്കിയിരിക്കുന്നത്. ടാബ്ലറ്റിന് വില 17,999 രൂപയാണ്.