ലീഗൽ മെട്രോളജി നിയമപ്രകാരം മുൻകൂട്ടി ലേബൽ ചെയ്തതും പാക്ക് ചെയ്തതുമായ തൈര്,ലെസ്സി,ബട്ടർമിൽക്ക് എന്നിവയ്ക്ക് ജൂലൈ 18 മുതൽ 5 ശതമാനം ജിഎസ്ടി ഈടാക്കും. ചെക്കുകൾ നൽകുന്നതിനായി ബാങ്കുകൾ ഈടാക്കുന്ന ചാർജിന് ഇനി മുതൽ 18 ശതമാനം ജിഎസ്ടി നൽകണം. ഐസിയു ഒഴികെയുള്ള ആശുപത്രി മുറിവാടകകളുടെ നികുതി വർദ്ധിക്കും. മുറിയ്ക്ക് 5000 രൂപയ്ക്ക് മുകളിൽ ഫീസ് വന്നാൽ ഫീസിൻ്റെ 5 ശതമാനം ജിഎസ്ടി നൽകണം.
അറ്റ്ലസ് ഉൾപ്പടെയുള്ള ഭൂപടങ്ങളും ചാർട്ടുകളും വാങ്ങിക്കാൻ 18 ശതമാനം ജിഎസ്ടി ഈടാക്കും. ദിവസം 1000 രൂപയിൽ താഴെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12 ശതമാനം ജിഎസ്ടിയിൽ കൊണ്ടുവരാനും തീരുമാനമുണ്ട്.എൽഇഡി ലൈറ്റുകൾ,ലാമ്പുകൾ എന്നിവയ്ക്കും വില ഉയരും. കത്തികൾ,പേപ്പർ കട്ടറുകൾ,പെൻസിൽ,ബ്ലേഡ് ഫോർക്ക്,തവി,തുടങ്ങിയവയുടെ ജിഎസ്ടി സ്ലാബ് 12ൽ നിന്നും 18 ശതമാനമാക്കി ഉയർത്തി.