സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു
ദീപാവലി പ്രഭയിലും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,400 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന്‍ വില 20,560 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.27 ഡോളര്‍ കൂടി 1,229.77 ഡോളറിലെത്തി.