സ്വര്‍ണവില പവന് 120 രൂപ കൂടി

ബുധന്‍, 6 ജനുവരി 2016 (11:20 IST)
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 19, 280 രൂപയായി.
 
അതേസമയം, ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 2410 രൂപയാണ്.
 
19, 160 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോളവിപണിയിലെ വ്യതിയാനം ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക