കൂടുതല്‍ മൈലേജുമായി ഫോക്സ് വാഗൺ വെന്റോ എത്തുന്നു
പുതുക്കിയ ഫോക്സ് വാഗൺ വെന്റോ പുറത്തിറക്കി. പുതുക്കിയ വെന്റോയില്‍ കമ്പനി കൂടുതല്‍ മൈലേജാണ് അവകാശപ്പെടുന്നത്. ആറു നിറങ്ങളിൽ ലഭിക്കുന്ന ഫോക്സ്‌വാഗൺ വെന്റോയുടെ നാലു സിലണ്ടർ ഏഴ് സ്പീഡ് ഓട്ടമാറ്റിക് ടിഡിഎ ഡീസൽ എൻജിൻ ലീറ്ററിന് 21.21 കിലോമീറ്റർ നല്‍കുമെന്നാണ് കമ്പനി അറിയിച്ചത്.
1.6 എംപിഐ പെട്രോൾ എൻജിൻ മോഡലിനു വില 7.78 ലക്ഷത്തിൽ തുടങ്ങുന്നു. ടോപ്പ് മോഡലായ 1.5 ടി.ഡി.ഐ ഡീസൽ എൻജിന്റെ വില 11.87 ലക്ഷം രൂപ. (എക്സ് ഷോറൂം ഡൽഹി).