വിമാനത്തില്‍ ഗോവയിലേക്ക് പറക്കാന്‍ 990 രൂപ മാത്രം

ശനി, 31 മെയ് 2014 (12:17 IST)
ബജറ്റ് എയര്‍ലൈന്‍സുമായി എയര്‍ ഏഷ്യ രംഗത്ത് . ബാംഗ്ലൂര്‍-ഗോവ റൂട്ടില്‍ നികുതിയടക്കം 990 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്കെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ കമ്പനി അടുത്തതായി ചെന്നൈ-ബാംഗ്ലൂര്‍ റൂട്ടില്‍ പ്രത്യേക ഓഫറും അവതരിപ്പിച്ചു.

ജൂണ്‍ 19 നും ഒക്‌ടോബര്‍ 15 നും മധ്യേയുള്ള ദിവസങ്ങളില്‍ ഈ റൂട്ടില്‍ നികുതി ഉള്‍പ്പടെ 490 രൂപയ്ക്ക് യാത്രചെയ്യാം. തിരിച്ച് ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലേക്കാണെങ്കില്‍ നിരക്ക് 339 രൂപ മാത്രമാണ്. എന്നാല്‍ മെയ് 30, 31 ജൂണ്‍ ഒന്ന് എന്നീ തീയതികളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഈ കുറഞ്ഞ നിരക്കിലുള്ള ഓഫര്‍ ലഭിക്കുക.

വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ എയര്‍ ഏഷ്യ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഗോവ റൂട്ടില്‍ ജൂണ്‍ 12നാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ആദ്യ സര്‍വീസ്. ദിവസം ഒരു സര്‍വീസാണ് തുടക്കത്തില്‍.

വെബ്ദുനിയ വായിക്കുക