ഇറ്റാലിയൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ‘ഡ്യുക്കാട്ടി’യുടെ പുതിയ മോഡല്‍ എക്സ്ഡയാവല്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ എക്സ്ഡയാവൽ, എക്സ്ഡയാവൽ എസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉള്ളത്. ഇവ രണ്ടും ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ.ബി.എസ്., ഇ.ബി.ഡി., തുടങ്ങിയ ഡ്യുക്കാട്ടി സേഫ്റ്റി പാക്ക്, ട്രാക്ഷൻ കൺട്രോൾ, ഡ്യുക്കാട്ടി പവർ ലോഞ്ച് തുടങ്ങിയവയാണ് സവിശേഷതകൾ. കൂടാതെ ക്രൂയിസ് കൺട്രോള്‍ സിസ്റ്റവും ഈ ബൈക്കിലുണ്ട്.
ആറ് സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തിനുള്ളത്. ഡ്യുക്കാട്ടി ടെസ്റ്റാസ്‌ട്രെറ്റ ഡിവിടി 1,262 സി സി എഞ്ചിനാണ് എക്സ്ഡയാവലിന്. ഇത് 156 ബി എച്ച് പി കരുത്ത് നൽകും. കുറഞ്ഞ ആർ പി എമ്മിൽത്തന്നെ ഊർജം സംഭരിക്കാനാകുമെന്നതാണ് വാഹനത്തിന്റെ കരുത്ത്. വേഗം കൈവരിച്ചു കഴിഞ്ഞാൽ ചെയിനിന് പകരം ബെൽറ്റ് വഴിയായിരിക്കും ഡ്രൈവ് നടക്കുക. പരമ്പരാഗത ക്രൂയിസർ മോട്ടോർ സൈക്കിളിന്റെ രീതിയാണിത്. സ്പോർട്ട്, ടൂറിങ്, അർബൻ എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡാണ് വാഹനത്തിനുള്ളത് ഉള്ളത്. ഏകദേശം 15-20 ലക്ഷം രൂപയായിരിക്കും എക്‌സ്ഡയാവലിന്റെ വിപണി വില.