കാപ്പിക്കിത് നല്ലകാലം, കയറ്റുമതി വര്‍ധിച്ചത് 14 ശതമാനം
ഇന്ത്യയിൽ നിന്നുള്ള കാപ്പി കയറ്റുമതിയില്‍ പ്രതീക്ഷിച്ചതിലും അധികം വര്‍ധന. മുൻ വർഷത്തെ സമാന കാലയളവിലെ 1.26 ലക്ഷം ടണ്ണിൽ നിന്ന് 1.43 ലക്ഷം ടണ്ണിലേക്കാണ് കയറ്റുമതി ഉയർന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. കാപ്പി വിലക്കുറവിനെ തുടർന്ന് ആഗോള തലത്തിൽ ഡിമാൻഡ് കൂടിയതാണ് കാരണം.
മുൻ വർഷത്തെ 2,148 കോടി രൂപയിൽ നിന്ന് 2,414 കോടി രൂപയായാണ് വരുമാനം കൂടിയത്. കാപ്പിയുടെ വില ടണ്ണിന് 1.70 ലക്ഷം രൂപയിൽ നിന്ന് 1.68 ലക്ഷം രൂപയായി താഴ്‌ന്നു. റോബസ്‌റ്റ, അറാബിക്ക ഇനങ്ങളാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇറ്റലി, ജർമ്മനി, റഷ്യ, ടർക്കി, ബെൽജിയം എന്നിവയാണ് പ്രധാന വിപണികൾ.