ബോണസ് തിരിച്ചുവാങ്ങി, ശമ്പളം വെട്ടിക്കുറച്ചേക്കും: സാമ്പത്തിക പ്രതിസന്ധിയിൽ ചൈന

ഞായര്‍, 30 ജനുവരി 2022 (14:41 IST)
കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതത്തിനുപിന്നാലെ ചൈന കടുത്ത സാമ്പത്തികപ്രതിസന്ധിയിലെന്ന് സൂചന. രാജ്യത്തെ അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥരോട് നേരത്തേ കൈപ്പറ്റിയ ബോണസ് തിരിച്ചടയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ലക്ഷക്കണക്കിന് ജീവനക്കാർ ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന ഭീതിയിലാണിപ്പോഴെന്നും ‘ഹോങ് കോങ് പോസ്റ്റ്’ റിപ്പോർട്ടുചെയ്തു.
 
ഹെനാൻ, ജിയാങ്ഷി, ഗ്വാങ്ഡോങ് പ്രവിശ്യകളിൽ 2021-ന്റെ തുടക്കത്തിൽ ഓരോ ഉദ്യോഗസ്ഥരിൽനിന്നും 2.35 ലക്ഷം രൂപയെങ്കിലും സർക്കാർ തിരികെവാങ്ങിയിട്ടുണ്ട്. അനിശ്ചിതകാലത്തേക്ക് ബോണസുകളെല്ലാം സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്.ചില പ്രവിശ്യകളിൽ പത്തുദിവസങ്ങൾക്കകം ബോണസ് തിരികെയേൽപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.ഷാങ്ഹായി ഒഴികെയുള്ള പ്രവിശ്യകളിലെല്ലാം ധനക്കമ്മിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍