വെറും 500 രൂപക്ക് 4G ഫോൺ, ജിയോയെ കടത്തിവെട്ടി വിസ്ഫോണുമായി ഗൂഗിൾ !

ശനി, 8 ഡിസം‌ബര്‍ 2018 (18:18 IST)
കുറഞ്ഞവിലക്ക് 4G ഫീച്ചർ ഫോണിനെ വിപണിയിൽ എത്തിച്ച് ജിയോ വിപണിയെ ഞെട്ടിച്ചെങ്കിൽ, വിപണിയെയും ജിയോയെയും ഒരുമിച്ച് ഞ്ഞെട്ടിച്ചുകൊണ്ട് ഗൂഗിൾ രംഗം പിടിക്കുകയാണ്. വെറും 500 രൂപക്ക് 4G ഫീച്ചർഫോണിനെ അവതരിപ്പിചിരിക്കുകയാണ് ഗൂഗിൾ. വിസ്ഫോൻ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചുകഴിഞ്ഞു.
 
WizPhone WP006 എന്നാണ് ഫോണിന്റെ പൂർണമായ പേര്. വെറും ഒരു ഫീച്ചർഫോണാണ് വിസ്ഫോൺ എന്ന് കരുതരുത്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ആപ്പുകളും വിസ്ഫോണിലൂടെ ലഭ്യമാണ്. ഈ ഫോണിൽ ഏത് ടെലികോം സേവനദാതാവിന്റെ കണക്ഷനും ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേക. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ സംവിധാനങ്ങളും ഫോണിൽ ലഭ്യമാണ്. 
 
ജിയോ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ലിനക്സിന്റെ കൈ ഒ എസ് തന്നെയാണ് വിസ്ഫോണിനെയും പ്രവർത്തിപ്പിക്കുന്നത്. ഗെയ്മുകള്‍, മെസേജിങ്, സ്ട്രീമിങ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ ഇവയെല്ലാം ഫോണിൽ ലഭ്യമാണ്. ക്വാല്‍കം MSM8905 പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരികുന്നത്. വലരെ ചുരുങ്ങിയ ചാർജിലും ഫോൺ പ്രവർത്തിക്കും.
 
വെൻഡിംഗ് മെഷീനുകൾ വഴിയാണ് ഇൻഡോനേഷ്യയിൽ ഫോൺ വിൽക്കുന്നത്. ഇന്ത്യയിൽ അധികം വൈകാതെ തന്നെ വിസ്ഫോണിനെ എത്തിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍