രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എൻ എൽ ഈ കൊമേഴ്സ് ഭീമൻ ആമസോണുമായി കൈകോർക്കുന്നു. ആമസോൺ ഇന്ത്യയുമായി ചേർന്ന് പോസ്റ്റ്പെയിഡ് മൊബൈൽ ബ്രോഡ്ബാൻഡ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യമായി ലഭ്യമാക്കും.
portal.bsnl.in എന്ന വെബ്സൈറ്റ് വഴി നിലവിലെ ഉപഭോക്താക്കൾക്ക് ഓഫർ ലഭ്യമാക്കാവുന്നതാണ്. അമസോൺ പ്രൈം മെംബർഷിപ്പ് ലഭ്യമാകുന്നതോടെ അമസോണിന്റെ വിവിധ സേവനങ്ങളായ വീഡിയോ സ്ട്രീമിംഗ്, മുസിക്, എന്നിവ ആസ്വദിക്കാനും മികച്ച ഓൺലൈൻ സോപ്പിങ് നടത്താനുമാകും.