നിരത്തുകളിലെ ചലിക്കുന്ന കൊട്ടാരം ബി എം ഡബ്ല്യു ത്രീ സീരീസ് ജി ടി വിപണിയിലേക്ക്
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (10:57 IST)
ബി എം ഡബ്ല്യു ത്രീ സീരീസ് ജി ടി വിപണിയിലേക്കെത്തുന്നു. സ്പോർട് ലൈൻ, ലക്ഷ്വറി ലൈൻ എന്നീ ഡിസൈനുകളിലാണ് വാഹനം പുറത്തിറക്കുന്നത്. ഡീസൽ, പെട്രോൾ മോഡലുകളിൽ ലഭ്യമാകുന്ന ഈ വാഹനത്തിന് 43.3 ലക്ഷം മുതൽ 47.7 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ് ഷോറൂം വില.
2.0 ലിറ്റര്‍ ട്വിന്‍ പവര്‍ എന്‍ജിനാണ് പെട്രോള്‍ വാഹനത്തിന് കരുത്തേകുന്നത്. 253എച്ച് പി കരുത്തും 350 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍ജിന് സാധിക്കും. എന്നാല്‍ 2.0 ഡീസല്‍ എന്‍ജിനാവട്ടെ 190എച്ച് പിയാണ് കരുത്ത്. എട്ട് സ്പീഡ് ഓട്ടോമറ്റിക് ട്രാസ്മിഷനാണ് രണ്ട് വേരിയന്റിലും ഉപയോഗിച്ചിരിക്കുന്നത്.