നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ബ്ലാക്ക്ബെറി എത്തുന്നു; രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളുമായി!
നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പോക്കറ്റിലൊതുങ്ങുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുമായി ബ്ലാക്ക്ബെറി. രണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളാണ് ഈ വര്‍ഷം അവസാനത്തോടെ ബ്ലാക്ക്ബെറി പുറത്തിറക്കാനൊരുങ്ങുന്നത്.
ഒരു സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത് ഫുള്‍ടച്ച് സ്ക്രീനുമായും മറ്റൊന്ന് QWERTY കീബോര്‍ഡുമായാണ് എത്തുന്നത് . 20000 മുതല്‍ 26000 വരെയായിരിക്കും ഈ ഫോണുകളുടെ വിലയെന്നാണ് പുറത്തു വരുന്ന സൂചന.
കഴിഞ്ഞ മൂന്ന് മാസക്കാലം 600000 മൊബൈലുകള്‍ മാത്രമാണ് ബ്ലാക്ക്ബറി വിറ്റഴിച്ചത്. ഇത് വളരെ കുറവാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വിലക്കുറവുള്ള ഫോണ്‍ വിറ്റഴിച്ച് വിപണിയില്‍ ചലനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി.