ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്

ഞായര്‍, 10 ജൂലൈ 2016 (12:08 IST)
ദേശവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പണിമുടക്ക്. എസ് ബി ടി ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പണിമുടക്ക്.
 
ജൂലൈ 12, 13 ദിവസങ്ങളിലാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ദേശവ്യാപകമായി പണിമുടക്കും. 12ന് അസോസിയേറ്റ് ബാങ്കുകളിലും 13ന് എല്ലാ ബാങ്കുകളിലും പണിമുടക്കും.

വെബ്ദുനിയ വായിക്കുക