28നും 29നും ബാങ്ക് പണിമുടക്ക്

വെള്ളി, 18 മാര്‍ച്ച് 2022 (16:52 IST)
28,29 തീയതികളിൽ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കുമെന്ന് ആൾ കേരള ബാങ്ക് എമ്പ്ലോയീസ് അസോസിയേഷനാണ് അറിയിച്ചത്.
 
ബാങ്ക് സ്വകാര്യവ‌ത്‌കരണം, പുറം കരാർ എന്നിവ ഉപേക്ഷിക്കുക. നിക്ഷേപ പലിശ വർധിപ്പിക്കുക,കിട്ടാകടങ്ങൾ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി രാംപ്രകാശ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍