ശനിയാഴ്ച ബാങ്ക് അവധി അടുത്തമാസം മുതല്‍

ഞായര്‍, 28 ജൂണ്‍ 2015 (11:28 IST)
അടുത്തമാസം മുതല്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അവധി ആയിരിക്കും. ജൂലൈ പതിനഞ്ചിനു ശേഷമുള്ള എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ആയിരിക്കും ബാങ്കുകള്‍ക്ക് അവധി.
 
ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. എ ടി എം കൌണ്ടറുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ശനിയാഴ്ചകളില്‍ ബാങ്ക് അവധിയാക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
 
സംഘടനകളുടെ ഐക്യവേദിയും ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷനും തമ്മില്‍ ധാരണയില്‍ എത്തുകയും ചെയ്തതോടെ ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. രണ്ടും നാലും ശനിയാഴ്ചകളില്‍ അവധി വരുമ്പോള്‍ മറ്റു ശനിയാഴ്ചകളില്‍ പൂര്‍ണമായും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നും ധാരണയില്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക