മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത; മൂന്ന് കോടിയുടെ കരുത്തുമായി ഔഡി

ശനി, 17 ജനുവരി 2015 (16:30 IST)
കാര്‍ പ്രേമികളുടെ മനം നിറയ്ക്കാന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി രംഗത്ത്. വേഗവും കരുത്തും ഒരു പോലെ ഇഴുകി ചേര്‍ന്ന ഔഡി ആര്‍ ‍8 എല്‍എംഎക്‍സ് ആണ് ഇന്ത്യന്‍ വിപണികളെ പിടിച്ചടക്കാന്‍ എത്തിച്ചേര്‍ന്നത്. ലേസര്‍ ഹൈ ബീം ലൈറ്റിങ്ങോടെ ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ കാറാണ് ഔഡി ആര്‍ ‍8 എല്‍എംഎക്സ്.

മറ്റ് ഔഡി കാറുകളില്‍ നിന്ന് വ്യത്യസ്ഥമായ വേഷപ്പകര്‍ച്ചയാണ് ആര്‍ ‍8 എല്‍എംഎക്‍സിന് ഉള്ളത്. സുഖകരമായ യാത്രയോടൊപ്പം വേഗതയും കരുത്തും ഒരു പോലെ നല്‍കുന്ന കാറാണിത്. 570 എച്ച്പി പവറുള്ള സൂപ്പര്‍ കാര്‍ 3.4 സെക്കന്‍ഡ് കൊണ്ടു പൂജ്യത്തില്‍ നിന്നു 100 കിമീ വേഗത്തിലെത്തും.

മണിക്കൂറില്‍ 320 കിലോമീറ്ററാണു പരമാവധി വേഗം. ഇതിനാല്‍ തന്നെ വേഗതയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇഷ്ട്പ്പെടുന്നതായിരിക്കും പുതിയ മോഡല്‍. ആഗോളതലത്തില്‍ ആര് ‍8 എല്‍എംഎക്സ് 99 എണ്ണം മാത്രമേ വിപണിയിലെത്തൂ. ഡല്‍ഹി/മുംബൈ ഷോറൂം വില 2.97 കോടി രൂപയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക